കോഴിക്കോട് : ആദിവാസികളെ കള്ളമ്മാരായി പൊലീസ് മുദ്രകുത്തുന്നുവെന്ന് റിട്ട. ജസ്റ്റീസ് കമാൽ പാഷ. കോഴിക്കോട് മെഡിക്കൽ കോളിലെത്തിയ വിശ്വനാഥനെ കള്ളനെന്ന് മുദ്രകുത്തിയാണ് സമൂഹം കൈകാര്യം ചെയ്തത്. മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാണ് ആരോപണം ഉന്നയിച്ചത്.
തൂങ്ങി മരിക്കുന്നയാൾ സ്വന്തമായി മുറിവ് ഉണ്ടാക്കില്ല. വിശ്വനാഥനെ തല്ലിയവരിൽ പൊലീസിന് താൽപര്യമുള്ളവരുണ്ട്. അതിനാലാണ് വിശ്വനാഥന്റെ ബന്ധുക്കൾ പരാതി കൊടുത്തിട്ട് അന്വേഷിക്കാൻ പൊലീസിന് സമയമില്ലാത്തത്. ഡിവൈ.എസ്.പിമാർക്ക് ഈ കേസ് അന്വേഷിക്കാൻ സമയമില്ല. പട്ടികജാതി -വർഗ അതിക്രമവിരുദ്ധ നിയമപ്രകാരം കേസ് എടുക്കണം. പൊലീസ് ഇക്കാര്യത്തിൽ ഗുരുതര വീഴ്ചയാണ് വരുത്തിയത്.
പൗരന് അന്തസുണ്ട്. എട്ടുവർഷമായി കുഞ്ഞില്ലാത്ത ആൾ കുഞ്ഞിന്റെ മുഖം കണ്ടിട്ട് ആത്മഹത്യ ചെയ്യില്ല. പൊലീസിന് അറിയാൻ പാടില്ലാത്ത കാര്യമല്ലിത്. തൂങ്ങിമരിച്ചാലും കേസ് എടുക്കണം. ആദിവാസിയെ ആർക്കും വേണ്ട. ജീവിക്കാൻ മാർഗമില്ലാത്തവരാണ് ആദിവാസികൾ. അവരെ കണ്ണ് തുറന്ന് കാണണം. പാവങ്ങളുടെ പട്ടിണി കാണാൻ പഠിക്കണം. വാളയാറിലും നീതി കിട്ടിയില്ല. മെഡിക്കൽ കോളജിലെ സുരക്ഷാജീവനക്കാരുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.