കലൂരിൽ മെ​ട്രോ സ്​റ്റേഷന്​ സമീപം നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു

കൊച്ചി: നഗരമധ്യത്തിൽ കൊച്ചി മെ​ട്രോ സ്​റ്റേഷന്​ സമീപം നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം ഭൂമിക്കടിയിലേക്ക് താഴ്ന്നു. കലൂർ മെട്രോ സ്​റ്റേഷന് സമീപം ഗോകുലം പാർക്കിനോട് ചേർന്ന്  പൈലിങ്​ ജോലികൾ നടത്തിയിരുന്ന പോത്തീസി​​​െൻറ കെട്ടിടമാണ് ഇടിഞ്ഞു താഴ്ന്നത്. ഇതേ തുടർന്ന്​ മെട്രോ സർവിസ് നിർത്തി​െവച്ചു. വ്യാഴാഴ്​ച രാത്രി ഒമ്പതരയോടെയാണ്​ സംഭവം. 30 മീറ്ററോളം ഉയരമുള്ള പില്ലറുകളിലേക്ക്​ സമീപത്തുനിന്ന്​ മണ്ണിടിഞ്ഞ്​ വീണതോടെ നിലം പൊത്തുകയായിരുന്നു.

നിർമാണ പ്രവർത്തനത്തി​നെത്തിച്ച രണ്ട്​ ജെ.സി.ബികൾ കെട്ടിടാവശിഷ്​ടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്​. 15 മീറ്ററോളം ആഴത്തിൽ മണ്ണിടിഞ്ഞതോടെ റോഡിനോട് ചേർന്ന് ഗർത്തം രൂപപ്പെട്ടു. ഇതോടെ ഗതാഗതം വഴിതിരിച്ചുവിട്ടു. ഇതുവഴിയുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന്  വാട്ടർ അതോറിറ്റി ആലുവയിൽനിന്നുള്ള പമ്പിങ്ങും നിർത്തി​. സമീപത്തെ കെട്ടിടങ്ങളിൽനിന്ന്​ ആളുകളെ ഒഴിപ്പിച്ചു.

ഇതിന്​ അട​​ുത്തു കൂടിയാണ്​ മെട്രോയുടെ തൂണുകൾ കടന്നുപോകുന്നത്​. കൂടുതൽ സുരക്ഷ പരിശോധനക്കു ശേഷമേ മെട്രോസർവിസ്​ പൂർവസ്ഥിതിയിലാവുകയുള്ളൂവെന്നും അതുവരെ ആലുവ മുതൽ പാലാരിവട്ടംവരെ മാത്രമേ മെട്രോ ട്രെയിൻ ഒാടുകയുള്ളൂവെന്നും അധികൃതർ പറഞ്ഞു. സുരക്ഷപരിശോധനകൾ പൂർത്തിയായശേഷം മാത്രമാവും മഹാരാജാസ്​ ഗ്രൗണ്ടിലേക്കുള്ള മെട്രോ സർവിസ് പുനഃസ്ഥാപിക്കൂ.​ 

Tags:    
News Summary - Kaloor building collapsed near Metro station - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.