നമ്മടെ മന്ത്രി സുനിലണ്ണെൻറ ഒരുകാര്യം എെൻറ അണ്ണാ. ഇൗ പുള്ളാര്ടെ കളിയ്ണ്ടല്ല്, കലോത്സവം. അതില്‍ അണ്ണൻ യെന്ത്ര് തള്ള്കളാ തള്ളിയത്. ഏറ്റവും എളയ പ്രായത്തിൽ നെയമസഭ സ്പീക്കറായത് ശ്രീരാമകൃഷ്ണ സഖാവാെണന്നാണ് സുനിലണ്ണൻ പറയ്ണ്. ഉദ്ഘാടനത്തിൽ സോഗതം പറയണായ്ര്ന്ന് നമ്മടെയണ്ണൻ കേട്ട. അപ്പഡേയ്, യെനിക്കൊരു തംശയം-നമ്മടെ രാധാകൃഷ്ണ സഖാവിനെ എവടെ കൊണ്ടോയ് വെക്കുമെഡേയ്. തള്ളേ യെന്തിര് തള്ള്കള്‍.
സുനിലണ്ണൻ, സ്പീക്കറ് സഖാവിന് ഒരു തൈ കൊട്ത്ത് കേട്ടാ. അത് യീ ഒാർമമരങ്ങള് ഇണ്ടല്ല... അതുപോലെ നെയമസഭ മന്ദിരത്തില്‍ നടാനാണെന്ന്. ഇൗ മന്ദിരങ്ങളിലൊക്കെ എങ്ങനെയണ്ണാ ചെടികള്‍ നടണത്? ഇൗ തേക്കിൻകാട്ണ്ടല്ലാ. അവ്ടെയാണ് കെട്ടാ നമ്മടെ കൃഷ്ണമൂർത്തിയണ്ണെൻറ വേലകള്‍ നടന്നത്. എല്ലാം മേഞ്ചാട്ടില്. യീ സുനിലണ്ണൻ എന്തിര് പറഞ്ഞത്? ആൽ ചോട്ടിലെന്ന്? യെന്തിര് പറയണത്. നൂറ് കണക്ക്ന് ആൽമരച്ചോട്ടില് കളികള്‍ നടന്നെന്ന്. വെരലുകളില് എണ്ണാവുന്ന വേലകളാണ് കേട്ട കൃഷ്ണമൂർത്തിയണ്ണൻ എടുത്തത്.
നമ്മടെ മുഖ്യൻ ഒന്നൊന്നര പണികളാണ് കേട്ട കൊടുത്ത്. അങ്ങേര് വന്നില്ല. ഇൗ കളികള്‍ ഒക്കെ കൊറേ മുമ്പ് പറഞ്ഞതല്ലെ അണ്ണാ. അത് നമ്മടെ പാർട്ടിക്കും അറിയണതല്ലെന്ന്. അപ്പൊ പിന്നെ നമ്മടെ മൊഖ്യനണ്ണൻ ഇങ്ങനെ ചെയ്തത് ശരിയാണോ അണ്ണാ? അത് പോട്ട്. നമ്മടെ സുനിലണ്ണൻ എന്തിര് പറഞ്ഞത്. ഒഴിച്ചു കൂടാനാവാത്ത ഒൗദ്യോഗിക പരിപാടിക്ക് പോയതോണ്ടാണ് മൊഖ്യൻ കളി ഉദ്ഘടിക്കാന്‍ വരാഞ്ഞതെന്ന്.
പാർട്ടി സമ്മേളനങ്ങള്‍ എങ്ങനെയാണണ്ണാ ഒൗദ്യോഗിക പരിപാടികള്‍ ആവണത്. ഇങ്ങനെയൊക്ക തള്ള്കള്‍ തള്ളല്ലെ അണ്ണാ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.