??????: ?????? ???????

ജോറാക്കുമെന്ന് ഉറപ്പിച്ച് കാഞ്ഞങ്ങാട്; കലയുടെ മഹാമാമാങ്കത്തിന് തുടക്കം VIDEO

കാഞ്ഞങ്ങാട്: ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് തെയ്യം കലകളുടെയും സപ്തഭാഷയടെയും മണ്ണായ കാഞ്ഞങ്ങാട് പ്ര ൗഡഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി തുടക്കമായി. കലാമാമാങ്കത്തിന് തുടക്കം കുറിക്കുന്നതിന് സാക്ഷ്യം വഹിക്കാൻ ആയ ിരങ്ങളാണ് ഐങ്ങോത്തെ മഹാകവി. പി. കുഞ്ഞിരാമൻ നായരുടെ പേരിലുള്ള പ്രധാന വേദിയിലേക്ക് ഒഴുകിയെത്തിയത്. രാവിലെ 7.30 മുതൽ വിവിധ സാംസ്കാരിക പരിപാടികളോടെയാണ് കലയുടെ കേളികൊട്ടുണർന്നത്.

വാദ്യരത്നം മഡിയൻ രാധാകൃഷ്ണൻമാരരുടെ മേളപെരുക്കത്തോടൊപ്പം കാണികളും ആർപ്പുവിളിച്ചതോടെ കലയുടെ പൂരത്തിന് കൊടിയേറുകയായിരുന്നു. കാഞ്ഞങ്ങാട്, നീലേശ്വരം, നഗരസഭയിലെയും അജാനൂ പഞ്ചായത്തിലെയും വിവിധ സ്ഥലങ്ങളിലായി തയ്യാറാക്കിയ മുപ്പതോളം വേദികളിലായാണ് നാലു ദിവസം രാപകൽ ഭേദമന്യേ 239 ഇനം കലാമത്സരങ്ങൾ അരങ്ങേറുക.

കൃത്യം പത്ത് മണിക്ക് തന്നെ മുഴുവൻ വേദികളിലും നിശ്ചയിച്ച കലാമത്സരങ്ങൾക്ക് തുടക്കമായി. കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലാണ് രചനാമത്സരങ്ങൾ നടക്കുന്നത്. കൃത്യസമയത്ത് തന്നെ വിശിഷ്ടാാഥിതികളെല്ലാം എത്തിയതോടെ പ്രധാനവേദിയിൽ ഉദ്ഘാടന സമ്മേളനവും ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം 11.30 ഓട ഒന്നാം വേദിയിൽ ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടമത്സരം ആരംഭിച്ചു.

Full View
Tags:    
News Summary - Kalolsavam 2019 Inajural ceremony -Kerala NewS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.