??????????? ?????????? ???????? ?????

കല്ലട ബസിൽ യാത്രക്കിടെ തുടയെല്ല് െപാട്ടി പരിക്കേറ്റയാളെ തിരിഞ്ഞുനോക്കിയില്ല

ബംഗളൂരു: ‘വേദനയെടുത്ത് അലറിക്കരഞ്ഞിട്ടും ബസ് നിർത്താതെ പാഞ്ഞുകൊണ്ടിരുന്നു. ഇടിയുടെ ആഘാതത്തിൽ എല്ലുപൊട്ട ിയ വേദന കടിച്ചമർത്തി വീണ്ടും അലറിക്കൂവി വിളിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ല’ -സുരേഷ് കല്ലട സ്ലീപ്പർ ബസിൽ ഹംപ് ക ടക്കുന്നതിനിടെ തെറിച്ച​ുപോയി ബെർത്തിലിടിച്ച് തുടയെല്ല് പൊട്ടി ചികിത്സയിൽ കഴിയുന്ന പയ്യന്നൂർ കരിവെള്ളൂർ സ ്വദേശി മോഹനൻ (62) പിലാക്കയുടെ വാക്കുകളാണിത്. യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് കല്ലട ഡ്രൈവർ പിടിയിലായത ിന് പിന്നാലെയാണ് യാത്രക്കാരുടെ സുരക്ഷക്ക് ഒരു വിലയും കൽപിക്കാത്ത കല്ലട ബസ് ജീവനക്കാരുടെ ക്രൂരതക്ക് ഇരയായ മോ ഹന​​​െൻറ അപകടയാത്ര പുറത്തുവന്നത്.

തുടയെല്ല് തകർന്നതിന്‍റെ എക്സ്റേ ചിത്രം

ബംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ സ്ഥിരതാമസമാക്കിയ മോഹനൻ കരാറുകാരനാണ്. പയ്യന്നൂരിൽനിന്ന്​ ഞായറാഴ്ച രാത്രി ബംഗളൂരുവിലേക്ക് തിരിച്ചുവരുമ്പോഴാണ് സംഭവം. കല്ലടയുടെ സ്ലീപ്പർ ബസിനായിരുന്നു ടിക്കറ്റ് കിട്ടിയത്. ഏറ്റവും പിന്നിലെ ലോവർ ബെർത്തിലായിരുന്നു മോഹനൻ കിടന്നത്. പുലർച്ച 2.30 ഒാടെ മാണ്ഡ്യയിൽ എത്തിയപ്പോഴാണ് ലോവർ ബെർത്തിൽനിന്ന്​ തെറിച്ച്, അപ്പർ ബെർത്തിനടിയിൽ പോയി ശക്തമായി ഇടിച്ചതെന്ന് മോഹനൻ പറഞ്ഞു. അമിത​േവഗത്തിലായിരുന്ന ബസ് അശ്രദ്ധമായി വേഗം കുറക്കാതെ ഹംപ് ചാടിച്ചപ്പോഴാണ് അപകടമുണ്ടായത്. പിന്നീട് മറ്റൊരു ഹംപ് കടന്നപ്പോൾ വീണ്ടും മോഹന​​െൻറ ശരീരം ശക്തമായി ഇടിച്ചു. വേദന സഹിക്കാനാകാതെ കരഞ്ഞുവിളിച്ചെങ്കിലും ബസ് നിർത്തിയില്ല. വേദന കടിച്ചമർത്തി ഉച്ചത്തിൽ കൂവിവിളിച്ചു.

Full View

തുടർന്നാണ് ബസിലെ സഹായി എത്തി ഒരു സ്പ്രേ നൽകി അത് അടിച്ചോളാൻ പറഞ്ഞത്. ബസ് നിർത്താനോ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ ജീവനക്കാർ തുനിഞ്ഞില്ല. മാണ്ഡ്യ മുതൽ ബംഗളൂരുവരെയുള്ള രണ്ടുമണിക്കൂർ യാത്രയിലുടനീളം വേദന സഹിച്ചു. പുലർച്ച 5.30ഒാടെ കലാശിപാളയത്ത് ഇറക്കാൻ പറഞ്ഞപ്പോൾ മടിവാള ഇറക്കാമെന്നായിരുന്നു മറുപടി. മൂത്രമൊഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം അരലിറ്ററി​െൻറ വെള്ളക്കുപ്പി എടുത്തുനൽകുകയാണ് ചെയ്തെന്നും പിന്നീട് പിടിച്ചുവലിച്ചാണ് മടിവാളയിലെ ടോയ്െലറ്റിലേക്ക് കൊണ്ടുപോയതെന്നും മോഹനൻ പറയുന്നു. മകൻ സുധീഷ് എത്തിയാണ് മടിവാളയിൽനിന്ന്​ മോഹനനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തുടയെല്ലിന് പൊട്ടലേറ്റ മോഹനന് രണ്ടു ശസ്ത്രക്രിയ വേണ്ടിവന്നു. തോളെല്ലിനും വലതുകാലിനും സാരമായ പരിക്കുണ്ട്.

Full ViewFull ViewFull View
Tags:    
News Summary - Kallada Bus Case: Mohanan Bangalore -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.