Posted On
date_range Updated On
date_range കാളികാവിൽ ചുമർ തുരന്ന് ഒന്നരലക്ഷം കവർന്നു
കാളികാവ്: കാളികാവിൽ ചുമർ തുരന്ന് മോഷണം. മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നടന്ന കവർച്ചയിൽ ഒന്നര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. കാളികാവ് അങ്ങാടിയിലെ കുരിക്കൾ മൊയ്തീൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിൽ ശനിയാഴ്ച രാത്രിയോടെയാണ് കവർച്ച തടന്നത്.
ചുമരിൽ ഒരാൾക്ക് മാത്രം പ്രവേശിക്കാവുന്ന ദ്വാരമുണ്ടാക്കി കടക്ക് അകത്ത് പ്രവേശിച്ച മോഷ്ടാവ് മേശ വലിപ്പിൽ സൂക്ഷിച്ച പണം കവരുകയായിരുന്നു. കാളികാവ് എസ്.ഐ ഡി.ജെ കുര്യാക്കോസിെൻറ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മലപ്പുറത്ത് നിന്നും വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.