ചാത്തമംഗലം (കോഴിക്കോട്): ആത്മീയ ചികിത്സകൻ കളൻതോട് അബ്ദുൽ കരീം മുസ്ലിയാർ (42) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച ഉച്ച ഒരുമണിയോടെയാണ് മരണം. രണ്ടു ദിവസമായി ആശുപത്രിയിലായിരുന്നു.
കളൻതോട് കരിയാകുളങ്ങര കേന്ദ്രീകരിച്ചാണ് അബ്ദുൽ കരീം മുസ്ലിയാർ ചികിത്സ നടത്തിയിരുന്നത്. വിവിധ ജില്ലകളിൽനിന്ന് ആളുകൾ ഇവിടെ ചികിത്സക്കെത്തിയിരുന്നു.
2008ൽ ആത്മീയ ചികിത്സകർക്കും വ്യാജസിദ്ധന്മാർക്കുമെതിരെ പ്രതിഷേധം ഉയർന്നപ്പോൾ ഇവിടെയും പൊലീസ് അന്വേഷണം നടന്നിരുന്നു. ഖബറടക്കം രാത്രി 10ന് വസതിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.