തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിെൻറ അപകടമരണവുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരം കലാഭവന്‍ സോബിയിൽനിന്ന് സി.ബി.ഐ മൊഴിയെടുത്തു. വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് തിരുവനന്തപുരത്തെ സി.ബി.ഐ ഓഫിസിലായിരുന്നു മൊഴിയെടുപ്പ്. പുലര്‍ച്ചെ നടുറോഡില്‍ കണ്ട ഗുണ്ടാ വിളയാട്ടങ്ങളും ബാലുവിെൻറ വാഹനത്തെ പിന്തുടര്ന്നുപോയ വാഹനങ്ങളെ കുറിച്ചും മൊഴിനല്‍കി. താന്‍ ബ്രെയിന്‍ മാപ്പിങ്ങിനും നുണപരിശോധനക്കും നാര്‍ക്കോ അനാലിസിസിനും തയാറാണെന്നുമുള്ള സമ്മതപത്രവും സോബി കൈമാറി.
മൊഴിയെടുപ്പ് നാലുമണിക്കൂര്‍ നീണ്ടു. ഇന്ത്യയില്‍ ഇതുവരെ നടന്നതില്‍ െവച്ച് ഏറ്റവും വലിയ ആസൂത്രിത കൊലപാതകമാണ് ബാലുവിേൻറതെന്ന് സോബി പറഞ്ഞു. സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുള്ളവരാണ് പിന്നില്‍. സംഭവദിവസം അപകട സ്ഥലത്തിന് സമീപം സരിത്ത് ഉണ്ടായിരുന്നു. ഇയാള്‍ ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായിട്ടുണ്ട്. മാത്രമല്ല താന്‍ കണ്ട സംഭവത്തെ കുറിച്ച് ബാലുവിെൻറ മാനേജര്‍മാരെ അറിയിച്ചെങ്കിലും അവര്‍ ഗൗരവമായെടുത്തില്ലെന്നും സോബി പറഞ്ഞു. പൊലീസിനോടും ഇക്കാര്യങ്ങള്‍ പറഞ്ഞെങ്കിലും മൊഴിയെടുക്കാന്‍ തയാറായില്ല.
അപകടവുമായി ബന്ധപ്പെട്ട് ബാലുവിെൻറ പിതാവ് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതോടെയാണ് കാര്യങ്ങള്‍ തുറന്നുപറയാന്‍ തയാറായതെന്നും സോബി പറഞ്ഞു. തനിക്കുനേരെ വധഭീഷണി ഉണ്ടായ കാര്യം പൊലീസിനെ അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും സോബി പറഞ്ഞു. കേസിലെ മറ്റുള്ളവരുടെ മൊഴികള്‍ ശേഖരിച്ച ശേഷം വേണ്ടിവന്നാല്‍ സോബിയെ വിളിപ്പിക്കുമെന്ന് സി.ബി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.