കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കക്കയം ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഷട്ടറുകൾ അഞ്ച് സെ.മീറ്ററാണ് ഉയർത്തിയത്. കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പുഴയിൽ രണ്ടര അടി വരെ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് കലക്ടറുടെ മുന്നറിയിപ്പ്. വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ശക്തമായ മഴ തുടരുകയാണെങ്കിൽ രാത്രിയോടു കൂടി ജലനിരപ്പ് 757.50 മീറ്ററിൽ എത്താൻ സാധ്യതയുണ്ട്.
കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 756.90 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് വളരെ വേഗത്തിൽ ഉയരുന്നതിനാൽ ) വൈകീട്ട് മുതൽ ജലസംഭരണിയിൽനിന്നും വെള്ളം തുറന്നുവിടുമെന്ന് കെ.എസ്.ഇ.ബി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.