Posted On
date_range Updated On
date_range കാക്കനാട് കരുണാലയത്തിലെ 30 പേർക്ക് കോവിഡ്
കൊച്ചി: കാക്കനാട് കരുണാലയ കോൺവെൻറിലെ അന്തേവാസികളും കന്യാസ്ത്രീകളും ഉൾപ്പെടെ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഇവിടത്തെ മൂന്ന് കന്യാസ്ത്രീകൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കന്യാസ്ത്രീകളും അന്തേവാസികളും ജോലിക്കാരും ഉൾപ്പെടെ 141 പേരാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ 51പേരുടെ പരിശോധന ഫലമാണ് ലഭിച്ചത്.
അംഗപരിമിതരും പ്രായംചെന്നവരും കിടപ്പുരോഗികളുമാണ് അന്തേവാസികൾ. ഇവിടത്തെ ഒരു നില ഫസ്റ്റ് ലെവൻ ട്രീറ്റ്മെൻറ് സെൻററാക്കി മാറ്റി രോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ ആരംഭിച്ചു. ആംബുലൻസ് സൗകര്യവും ഒരുക്കി. രണ്ടുദിവസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിെൻറ സമ്പർക്ക പട്ടികയിലുണ്ടായിരുന്നവർക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.