കടമക്കുടി കൂട്ട ആത്മഹത്യ: പിന്നിൽ ലോൺ ആപ്പ് ഭീഷണിയെന്ന് കുടുംബം, പൊലീസ് കേസെടുത്തു

കൊച്ചി: കടമക്കുടിയിലെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യക്ക് പിന്നിൽ ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയാണെന്ന് ബന്ധുക്കളുടെ പരാതി. സംഭവത്തിൽ ലോൺ ആപ്പായ ഹാപ്പി വാലറ്റിനെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തു. മരിച്ചവരുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി.

ചൊവ്വാഴ്ച പുലർച്ചെയാണ് കടമക്കുടി മാടശ്ശേരി വീട്ടിൽ നിജോ, ഭാര്യ ശിൽപ, ഏഴും അഞ്ചും വയസുള്ള മക്കളായ എയ്ബൽ, ആരോൺ എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ജീവിതം അവസാനിപ്പിക്കുന്നുവെന്ന് മുറിയിൽ കണ്ടെടുത്ത കത്തിൽ പറഞ്ഞിരുന്നു.

ശിൽപയെടുത്ത വായ്പയിൽ 9300 രൂപ കുടിശ്ശികയുണ്ടെന്ന് കാണിച്ച് നിജോയുടെ ബന്ധുവിന് ഓൺലൈൻ ആപ്പുകാർ സന്ദേശമയച്ചിരുന്നു. അടച്ചുതീർക്കാനുള്ള തുക കാണിച്ചുള്ള സ്റ്റേറ്റ്‌മെന്റും ശിൽപയുടെ മോർഫ് ചെയ്ത ചിത്രവും ഒരു ശബ്ദസന്ദേശവും ഒപ്പമയച്ചു. വിളിച്ചിട്ട് ശിൽപ ഫോൺ എടുക്കുന്നില്ലെന്നും പണം ഉടൻ തന്നെ അടച്ചില്ലെങ്കിൽ ശിൽപയുടെ മോർഫ് ചെയ്ത നഗ്നചിത്രം ശിൽപയുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് അയച്ചുനൽകുമെന്നായിരുന്നു ഭീഷണി. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങൾ ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു.

തിരിച്ചടവ് മുടങ്ങിയതിലുള്ള ഭീഷണിസന്ദേശങ്ങള്‍ ശില്‍പയുടെ ഫോണിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ശില്‍പ വിദേശത്താണ് ജോലി ചെയ്തിരുന്നത്. നിജോ കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസമാണ് ശില്‍പ അവധിക്ക് നാട്ടിലെത്തിയത്.

ജാഗ്രത! കുരുക്കാണ് ലോൺ ആപ്പുകൾ

ഫേ​സ്ബു​ക്ക്, ഇ​ന്‍സ്റ്റ​ഗ്രാം, മെ​സ​ഞ്ച​ര്‍, ട്വി​റ്റ​ര്‍ തു​ട​ങ്ങി​യ സോ​ഷ്യ​ല്‍ മീ​ഡി​യ സൈ​റ്റു​ക​ള്‍ വ​ഴി​യാ​ണ് ആ​ളെക്കൊല്ലികളായ കഴുത്തറപ്പൻ ലോൺ ആ​പ്പു​ക​ള്‍ ഇടപാടുകാരെ വലവീശിപ്പിടിക്കുന്നത്. ബാങ്കിൽ കയറിയിറങ്ങാതെ ഏതാനും ക്ലിക്കുകളിലൂടെ വായ്പത്തുക കൈയിലെത്തും എന്നതാണ് ഇരകളെ ആകർഷിക്കുന്ന പ്രധാന സംഗതി. ക​ട​ക്കെ​ണി​യി​ല്‍ അ​ക​പ്പെ​ട്ട​വ​രോ പ​ണ​ത്തി​ന് അ​ത്യാ​വ​ശ്യ​മു​ള്ള​വ​രോ ഈ ​പ​ര​സ്യം കാ​ണു​ന്ന​തോ​ടെ ഇ​തി​ല്‍ ആ​കൃ​ഷ്ട​രാ​കും. ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന​തോ​ടെ ഇ​വ​രു​ടെ ആ​പ് പ്ലേ ​സ്റ്റോ​റി​ല്‍നി​ന്ന്​ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​നു​ള്ള ഓ​പ്ഷ​നി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. ചി​ല പ​ര​സ്യ​ങ്ങ​ളി​ല്‍ അ​വ​രു​ടെ ഓ​ണ്‍ലൈ​ന്‍ സൈ​റ്റി​ലേ​ക്കാ​യി​രി​ക്കും ലി​ങ്ക് തു​റ​ക്കു​ന്ന​ത്. ആ​പ് ഇ​ൻ​സ്​​റ്റാ​ള്‍ ആ​കു​ന്ന​തോ​ടെ ഫോ​ണി​ലെ എ​ല്ലാ വി​വ​ര​ങ്ങ​ളും ക​മ്പ​നി​ ശേ​ഖ​രി​​ക്കും. ആപ്പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്താ​ൽ ത​ന്നെ കെ​ണി​യി​ലാ​യെ​ന്നാ​ണ​ർ​ഥം.

ആ​ധാ​ര്‍, പാ​ന്‍ ന​മ്പ​ര്‍, വി​ലാ​സം എ​ന്നി​വ ന​ല്‍കു​മ്പോ​ള്‍ത​ന്നെ പ​ണം അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തു​ന്ന​താ​ണ് രീ​തി. എ​ന്നാ​ല്‍, തി​രി​ച്ച​ട​വ് തു​ട​ങ്ങു​മ്പോ​ള്‍ പ​ലി​ശ ഉ​യ​ര്‍ത്തി ഇ.​എം.​ഐ​യി​ല്‍ വ​ന്‍ വ​ര്‍ധ​ന​യു​ണ്ടാ​ക്കും. തി​രി​ച്ച​ട​വ് ദി​വ​സം ഒ​രു മ​ണി​ക്കൂ​ര്‍ മാ​റി​യാ​ല്‍പോ​ലും വ​ലി​യ തു​ക പ​ലി​ശ ന​ല്‍കേ​ണ്ടി​വ​രും. പ​ലി​ശ​യു​ൾ​പ്പെ​ടെ ഉ​ള്ള തു​ക തി​രി​ച്ച​ട​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ ഫോ​ണി​ൽ​നി​ന്ന് ത​ന്നെ കൈ​ക്ക​ലാ​ക്കി​യ ഉ​പ​ഭോ​ക്താ​വി​ന്റെ ഫോ​ട്ടോ​യും മ​റ്റും പ​ല​ത​ര​ത്തി​ൽ എ​ഡി​റ്റ് ചെ​യ്ത് അ​വ​രു​ടെ ത​ന്നെ ഫോ​ണി​ലു​ള്ള കോ​ണ്ടാ​ക്ടു​ക​ളി​ലേ​ക്ക് അ​യ​ച്ചു​ന​ൽ​കി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തും.

ഫോ​ണി​ൽ മ​റ്റു സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ൾ സേ​വ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​തും കൈ​വ​ശ​പ്പെ​ടു​ത്തും. ആ​ലോ​ചി​ച്ചി​രി​ക്കു​ന്ന നേ​രം കൊ​ണ്ട് ത​ട്ടി​പ്പു​കാ​ർ ഇ​തെ​ല്ലാം ചെ​യ്തി​രി​ക്കും. പു​റ​ത്ത് പ​റ​യാ​നും പ​രാ​തി​പ്പെ​ടാ​നു​മു​ള്ള മ​ടി ജീ​വ​നൊ​ടു​ക്കു​ന്ന​തി​ലാ​ണ് പ​ല​പ്പോ​ഴും എ​ത്തു​ന്ന​ത്. സ്ത്രീ​ക​ളെ ഉ​ന്നം വ​യ്ക്കു​ന്ന ഇ​ൻ​സ്റ്റ​ന്റ് വാ​യ്പാ ത​ട്ടി​പ്പ് സം​ഘം, ന​ഗ്‌​ന​ചി​ത്രം പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​ണ്ട്.

വി​ഡി​യോ കോ​ൾ വി​ളി​ച്ച് ശ​ല്യം ചെ​യ്യു​ന്ന സം​ഘ​ങ്ങ​ളു​മു​ണ്ട്. പ​ണം ന​ൽ​കി​യാ​ലും വീ​ണ്ടും ആ​വ​ശ്യ​പ്പെ​ടും. വ്യ​ത്യ​സ്ത ന​മ്പ​റു​ക​ളി​ൽ നി​ന്ന് വി​ളി​ക്കും. തി​രി​ച്ചു വി​ളി​ച്ചാ​ൽ കി​ട്ടി​ല്ല. ഹി​ന്ദി​യി​ലോ ഇം​ഗ്ലീ​ഷി​ലോ സം​സാ​രി​ക്കും. അ​പ​മാ​ന​ഭാ​രം കൊ​ണ്ട് പ​ല​രും പ​രാ​തി​പ്പെ​ടി​ല്ല. ഉ​ത്ത​രേ​ന്ത്യ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഇ​വ​രെ കു​ടു​ക്കു​ക എ​ളു​പ്പ​മ​ല്ല.

പൊ​ലീ​സ് ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു

വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നാ​യു​ള്ള ലി​ങ്കു​ക​ളി​ൽ ക്ലി​ക്ക് ചെ​യ്യ​രു​ത് അ​ക്കൗ​ണ്ട് ന​മ്പ​ർ, ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ, ഒ.​ടി.​പി, പി​ൻ, സി.​വി.​വി എ​ന്നി​വ ആ​രു​മാ​യും പ​ങ്കി​ട​രു​ത്. മൊ​ബൈ​ലി​ന്റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ റി​മോ​ട്ട് ആ​ക്‌​സ​സ് ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​തി​രി​ക്കു​ക. സൈ​ബ​ര്‍ ലോ​ക​ത്ത് ഇ​ട​പാ​ടു​കാ​രെ മാ​നം കെ​ടു​ത്തു​ന്ന​താ​ണ് തട്ടിപ്പുകാരുടെ ഒ​രു രീ​തി. സോ​ഷ്യ​ല്‍ മീ​ഡി​യ സു​ഹൃ​ത്തു​ക്ക​ള്‍ക്ക് ഇ​ട​പാ​ടു​കാ​രു​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ളോ വി​ഡി​യോ​ക​ളോ ത​യാ​റാ​ക്കി അ​യ​ച്ചു കൊ​ടു​ക്കു​ക, സോ​ഷ്യ​ല്‍ മീ​ഡി​യ ഐ.​ഡി ഹാ​ക്ക് ചെ​യ്ത് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ക്കു​ക തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യാ​ണ് ഇ​ട​പാ​ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത്. ഒ​പ്പം സി​ബി​ല്‍ സ്‌​കോ​ര്‍ അ​ട​ക്ക​മു​ള്ള​വ​യെ ദോ​ഷ​മാ​യി ബാ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ റി​പ്പോ​ര്‍ട്ട് ന​ല്‍കു​ന്ന​തോ​ടെ ഇ​ട​പാ​ടു​കാ​ര്‍ക്ക് മ​റ്റൊ​രു സാ​മ്പ​ത്തി​ക ഇ​ട​പാ​ടും ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത ത​ര​ത്തി​ല്‍ പൂ​ട്ട് വീ​ഴു​ക​യും ചെ​യ്യും. പ​ണ​വും മാ​ന​വും ന​ഷ്ട​പ്പെ​ട്ട് പ​ല​രും പ​രാ​തി​യു​മാ​യി സൈ​ബ​ര്‍ സെ​ല്ലി​നെ സ​മീ​പി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ത​രം ആ​പ്പു​ക​ളു​ടെ പി​ന്നി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​റി​ല്ല. ഏ​താ​നും പേ​രെ ക​മ്പ​ളി​പ്പി​ച്ച് ക​ഴി​യു​ന്ന​തോ​ടെ ഈ ​ആ​പ്പു​ക​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍നി​ന്ന്​ അ​പ്ര​ത്യ​ക്ഷ​മാ​കും.

Tags:    
News Summary - Kadmakkudi familicide: case against loan app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.