സമുദായ നേതൃത്വം ഉത്തരവാദിത്തം നിറവേറ്റണം -കടയ്ക്കല്‍ അബ്​ദുല്‍ അസീസ് മൗലവി

വർക്കല: സമുദായ നേതൃത്വം ക്രിയാത്മകമായി സാമൂഹിക വിഷയങ്ങളെ സമീപിച്ച് ഉത്തരവാദിത്തം നിറവേറ്റണമെന്ന് മന്നാനിയ്യ സെക്രട്ടറി കടയ്ക്കല്‍ അബ്​ദുല്‍ അസീസ് മൗലവി.
വൈകാരികമായി പ്രശ്‌നങ്ങളെ സമീപിക്കുന്നത് അവസാനിപ്പിച്ച് യാഥാര്‍ത്ഥ്യ ബോധമുള്ളവരായി മാറിയാല്‍ ഇന്ന് നടക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകും. ഹാദിയക്ക്​ നീതി നിഷേധിക്കപ്പെടാതിരിക്കാന്‍ പൗരസമൂഹം ജാഗ്രതയുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വർക്കല മന്നാനിയ്യ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഉലമ -ഉമറ സംഗമത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.
Tags:    
News Summary - Kadakkal Abdul Azeez Moulavi react Religion -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.