കോഴിക്കോട്: ഗുരുവായൂർ ക്ഷേത്രത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ ഭക്തിപ്രകടനം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. വെള്ളിയാഴ്ച നടക്കുന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രിയുടെ നടപടി ചർച്ചചെയ്തേക്കും. കടകംപള്ളിക്ക് പാർട്ടിക്കുള്ളിൽ രഹസ്യശാസന ലഭിക്കുമെന്നാണ് സൂചന. അതേസമയം, ഇതൊരു വിവാദ വിഷയമായി മാറരുതെന്നും പാർട്ടി ആഗ്രഹിക്കുന്നു. ശ്രീകൃഷ്ണജയന്തിദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കടകംപള്ളിയുടെ ഭക്തിപ്രകടനം അതിരുകടന്നുവെന്നാണ് പൊതുവിൽ പാർട്ടികേന്ദ്രങ്ങളുടെ വിലയിരുത്തൽ.
ദൈവ വിശ്വാസം പാടില്ലെന്ന് സി.പി.എമ്മിെൻറ ഭരണഘടനയിൽ പറയുന്നില്ല. ദൈവവിശ്വാസം ഉള്ളവർക്കും ഇല്ലാത്തവർക്കും പാർട്ടിയിൽ അംഗമാകാം. എന്നാൽ, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ് കടകംപള്ളി സുരേന്ദ്രൻ. മാർക്സിസ്റ്റ് എന്ന നിലയിൽ ഭൗതികവാദം അദ്ദേഹത്തിന് അടിസ്ഥാന തത്ത്വമാണ്. അതിനെ ലംഘിക്കുന്ന പരസ്യ പ്രവൃത്തി അദ്ദേഹത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നാണ് പാർട്ടി നേതാക്കൾ നൽകിയ സൂചന. കടകംപള്ളി ഔചിത്യം കാണിച്ചില്ലെന്നാണ് പൊതുവിൽ അഭിപ്രായം.
ദേവസ്വം മന്ത്രി എന്ന നിലയിൽ ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തതെന്ന് കടകംപള്ളി ഇതിനകം മാധ്യമങ്ങളിലൂടെ നൽകിയ വിശദീകരണം പാർട്ടിക്ക് തൃപ്തികരമാകാൻ ഇടയില്ല. കഴിഞ്ഞ വി.എസ് മന്ത്രിസഭയിൽ ദേവസ്വം മന്ത്രിയായിരുന്ന ജി. സുധാകരൻ ശബരിമല അടക്കം ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നെങ്കിലും പാർട്ടിയെ പ്രതിരോധത്തിലാക്കിയ നടപടികളൊന്നും അദ്ദേഹത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.