കാസര്‍കോട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച കാസര്‍കോട് ക്ഷേത്രത്തിലെ മേല്‍ശാന്തിയെ സസ്‌പെന്‍ഡ് ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ കാസര്‍കോട് കാഞ്ഞങ്ങാട് മഡിയന്‍ കുലോം ക്ഷേത്രത്തിലെ മേല്‍ശാന്തി മാധവന്‍ നമ്പൂതിരിയെയാണ് ക്ഷേത്രം ട്രസ്റ്റി സസ്‌പെന്‍ഡ് ചെയ്തത്. മേല്‍ശാന്തിക്കെതിരെ നടപടി സ്വീകരിച്ച വിവരം രാവിലെയാണ് ട്രസ്റ്റി അറിയിച്ചത്.
ദേവസ്വം മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അസഭ്യം നിറഞ്ഞതുമാണ് മേല്‍ശാന്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നിലക്കലില്‍ ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെ മന്ത്രി നടത്തിയ പ്രസ്താവനകൾക്കെതിരെയാണ് മേല്‍ശാന്തി പോസ്റ്റിട്ടത്.
അതേസമയം, ക്ഷേത്ര മേല്‍ശാന്തിക്കെതിരായ അച്ചടക്ക നടപടിയെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദൻ പറഞ്ഞു. സര്‍ക്കാറിന് അറിവുള്ള വിഷയമല്ല ഇതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.