സ്വപ്നയുടെ ആരോപണം തള്ളി കടകംപള്ളി; മൂന്നുവർഷത്തിനിടെ ഒരിക്കലും പറയാത്ത കാര്യങ്ങളെന്ന്

കോഴിക്കോട്: സ്വപ്നയുടെ ആരോപണം തള്ളി മുൻമന്ത്രി കടകംപള്ളി സുരേ​ന്ദ്രൻ. സ്വപ്ന തോന്നിയതെല്ലാം വിളിച്ചു പറയുകയാണ്. തന്റെ പേര് പറഞ്ഞതിനുപിന്നിൽ ആസൂത്രിത നീക്കം നടന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഉന്നയിക്കാത്ത ആരോപണമാണിത്. സ്വപ്ന കഴിഞ്ഞ മൂന്നുവർഷമായി പറയുന്നത് കേരളം കേൾക്കുന്നുണ്ട്. ഒരു മാധ്യമം നേരത്തെ തയ്യാറാക്കിയ അജണ്ടക്കനുസരിച്ചാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. പറയാൻ വിട്ടുപോയവ ഓർമ്മിക്കുന്നത് കാണാം. അത്, അഭിനന്ദനീയമാണെന്ന് പറയാതെ വയ്യ.

സ്വപ്നയുടെ രാമപുരത്തെ വീട്ടിൽ പോയിട്ടുണ്ട്. രാമപുരത്ത് പാർട്ടിയുടെ നേതൃത്വത്തിലുള്ള പ്രവാസി സംഘടനയുടെ ഓഫീസ് ഉദ്ഘാടനത്തിനുപോയപ്പോൾ, ഇവരുടെ വീട്ടിൽ പോയിട്ടുണ്ട്. അന്ന്, പാർട്ടി സഖാക്കളും മറ്റുള്ളവരും ഉണ്ടായിരുന്നു. ഫോട്ടോയെടുക്കുമ്പോൾ ​തോളിൽ കയ്യിട്ടു എന്നാണ് പറയുന്നത്. എന്നാൽ, മാധ്യമപ്രവർത്തകർക്കിതുവരെ ലഭിച്ചോ​ അത്തരമൊരു ​ഫോട്ടോ. മന്ത്രിയെന്ന നിലയിൽ അവർ സംബന്ധിച്ച പരിപാടികളിൽ സംബന്ധിച്ചിരുന്നു. അവരുടെ ഇന്നത്തെ അവസ്ഥ നന്നായിട്ടറിയാം.

കേന്ദ്ര സർക്കാറിന്റെ അന്വേഷണ ഏജൻസി വേട്ടയാടി. ഇപ്പോൾ അതെ ഏജൻസിയുടെ ഉപകരണമായി പ്രവർത്തിക്കുകയാണ്. ഒൗദ്യോഗികമായ ആവശ്യത്തിനെല്ലാതെ മൂന്നുവർഷമായിട്ടില്ലെന്നും കടകപള്ളി പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടി നിലപാട് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും കടകപള്ളി പറഞ്ഞു.

Tags:    
News Summary - Kadakampally denied Swapna's allegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.