സഹകരണ ബാങ്കുകളിലെ സി.ബി.ഐ പരിശോധനക്ക് പിന്നിൽ ഗൂഢലക്ഷ്യം -കടകംപള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളിൽ സി.ബി.ഐയും എൻഫോഴ്സ്മെന്‍റും നടത്തിയ പരിശോധന നല്ല ഉദ്ദേശത്തോടെയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ തുടർച്ചയാണിത്. എന്നാൽ, എല്ലാത്തരം പരിശോധനയെയും സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുകയാണെന്നും മന്ത്രി വ്യക്തമാക്കി.

അന്വേഷണത്തെ ഭയപ്പെടുന്നില്ല. തെറ്റായിട്ട് എന്തെങ്കിലും കണ്ടാൽ തിരുത്താനും കേന്ദ്രസർക്കാരും ആർ.ബി.ഐയും ബി.ജെ.പിയും സൃഷ്ടിച്ച പ്രചാരവേലയുടെ പുകമറ തകർക്കാനും അന്വേഷണം ഉപകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറ‍ഞ്ഞു.

Tags:    
News Summary - kadakampally cooperative crysis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.