പോത്തൻകോട്​: കലക്​ടർ ഉത്തരവ്​ ​പുറപ്പെടുവിച്ചത്​ ആരെയും അറിയിക്കാതെ -മന്ത്രി കടകംപള്ളി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് അബ്ദുൾ അസീസ്​ മരിച്ചതിനെത്തുടർന്ന്​ പോത്തൻകോട്ട്​​ നിയന്ത്രണങ്ങൾ കടുപ്പിച ്ചത്​ കലക്​ടറുടെ ആശയവിനിമയത്തിൽ ഉണ്ടായ അപാകത മൂലമാണെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആരോടും ആലോചിക്കാത െയാണ്​ കലക്​ടർ ഉത്തരവിട്ടതെന്നും കടകംപള്ളി ആ​േരാപിച്ചു.

ബുധനാഴ്​ച ഉച്ച മുതൽ ഒരു കടകളും തുറക്കേണ്ടതില്ലെന്നായിരുന്നു ഉത്തരവ്​. റേഷൻ കടക​ളടക്കമുള്ളവ അടച്ചിടാനുള്ള തീരുമാനമെടുത്തത്​ കലക്​ടർ ഒറ്റക്കാണ്​. കുടുംബശ്രീ പ്രവർത്തകർ മുഖേന റേഷൻ വീടുകളിലെത്തിക്കാനായിരുന്നു കലക്​ടറുടെ ആസൂത്രണം.

എന്നാൽ ഇത്​ നടപ്പാക്കാനാകില്ലെന്ന്​ മനസ്സിലാക്കിയതോടെ കലക്​ടർ രാത്രിയോടെത്തന്നെ ഉത്തരവ്​ പിൻവലിക്കുകയായിരുന്നുവെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. നിർദേശങ്ങൾ നൽകു​േമ്പാൾ അപാകതകൾ ഉണ്ടാകാതിരിക്കാൻ ​ശ്രദ്ധിക്കണമെന്ന്​ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

Tags:    
News Summary - kadakampalli against collecter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.