കെ. സുരേന്ദ്രന്‍റെ മകന്റെ വിവാഹത്തിന് പ്രമുഖർ പങ്കെടുത്തു

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍റെയും കെ. ഷീബയുടെയും മകൻ ഹരികൃഷ്ണനും ഉള്ള്യേരി മുണ്ടോത്ത് കുനി താഴെക്കുനി നാരായണന്‍റെയും ശൈലജയുടെയും മകൾ ദിൽനയും വിവാഹിതരായി.


ആശീർവാദ് ലോൺസിൽ നടന്ന ചടങ്ങിൽ ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ, അഖിലേന്ത്യാ സെക്രട്ടറി സുനിൽ ദിയോദർ, നടൻ മമ്മൂട്ടി, ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, കേന്ദ്രമന്ത്രി വി. മുരളീധരൻ, കെ. മുരളീധരൻ എം.പി, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, കർണാടക മന്ത്രി സുനിൽ കാർക്കളെ, വ്യവസായ പ്രമുഖരായ എം.എ. യൂസുഫലി, എം.പി അഹമ്മദ്, ആസാദ് മൂപ്പന്‍, പട്ടാഭിരാമൻ, കല്യാണരാമൻ, മുൻ എം.പി എം.വി. ശ്രേയാംസ് കുമാർ, കർണാടക ബി.ജെ.പി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എംപി, തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കെ.എം. സചിൻദേവ് എം.എൽ.എ, തുഷാർ വെള്ളാപ്പള്ളി, സി.പി. രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. 

Tags:    
News Summary - K. Surendran's son's wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.