Posted On
date_range Updated On
date_range സുരക്ഷ വേണ്ടെന്ന് കെ. സുരേന്ദ്രൻ; പൊലീസുകാരെ തിരിച്ചയച്ചു
കോഴിക്കോട്: സംസ്ഥാന ഇന്റലിജന്‍സിന്റെ സുരക്ഷാഭീഷണി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ട് പൊലീസുകാരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മടക്കി അയച്ചു. പൊലീസ് സുരക്ഷ വേണ്ടെന്ന് എഴുതി നൽകിയാണ് സുരേന്ദ്രന് മടക്കി അയച്ചത്. ഇന്റലിജൻസ് നിർദ്ദേശപ്രകാരം കോഴിക്കോട് റൂറൽ പോലീസാണ് കെ. സുരേന്ദ്രന്റെ സുരക്ഷക്ക് രണ്ട് ഗൺമാന്മാരെ അനുവദിച്ചത്.
തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോ ഇല്ലായെന്ന് കെ. സുരേന്ദ്രന് നേരത്തെ പ്രതികരിച്ചിരുന്നു. പൊലീസിനേക്കാൾ കൂടുതൽ സുരക്ഷ ജനങ്ങളിൽ പ്രവർത്തിക്കുമ്പോൾ കിട്ടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭീഷണിയല്ലാതെ മറ്റൊരു ഭീഷണിയും തനിക്കില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
നേരത്തെ 2019ലും സുരേന്ദ്രന് സുരക്ഷാഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.