കോട്ടയം: ക്രിമിനൽ കേസ് വിവരങ്ങൾ സ്ഥാനാർഥികൾ പത്രങ്ങളിലും ടി.വികളിലും പരസ്യം ചെയ്യണമെന്ന തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശം അംഗീകരിച്ച് ആദ്യ നെടുനീളൻ പരസ്യവു മായി പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ. ബുധനാഴ്ച പുറത്തിറങ്ങിയ പാർട്ടി മുഖപ്പത്രത്തിലാണ് 240 കേസുകളുടെ വിശദാംശങ്ങൾ നാലു പേജിൽ പ്രസിദ്ധീകരിച്ചത്.
ഇത്തരത്തിൽ സ്ഥാനാർഥികൾ മൂന്നുപത്രങ്ങളിലും ചാനലുകളിലും മൂന്നുതവണ പരസ്യം ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം. 2013 മുതൽ 2019വരെയുള്ള 240 കേസുകളിൽ മിക്കതിലും സുരേന്ദ്രൻ എട്ടാം പ്രതിയാണ്. ചില കേസുകളിൽ ഏഴാംപ്രതിയും. തിരുവനന്തപുരം, കൊല്ലം, പരവൂർ, പുനലൂർ, അടൂർ, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, കോട്ടയം, തൊടുപുഴ, കരുനാഗപ്പള്ളി, അമ്പലപ്പുഴ, ചേർത്തല, രാമൻകരി, എറണാകുളം, ആലപ്പുഴ, ഹോസ്ദുർഗ്-കാസർകോട് അടക്കം മിക്കകോടതികളിലും കേസുണ്ട്. കൊല്ലം ജില്ലയിലെ കോടതികളിൽ 70 കേസുണ്ട്.
തൊട്ടടുത്ത് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിെല കോടതികളിലും. കലാപം, കലാപത്തിനു പ്രേരണ നൽകൽ, അന്യായതടസ്സം, അസഭ്യം പറയൽ, നാശപ്രവൃത്തി, അതിക്രമിച്ചു കടക്കൽ, പൊതുവഴി തടസ്സപ്പെടുത്തൽ, നിയമപ്രകാരമുള്ള ഉത്തരവ് ലംഘിക്കൽ, മാരകായുധം ഉപയോഗിച്ചു മർദനം, ദേഹോപദ്രവം എന്നിങ്ങനെയാണ് കേസുകളിൽ ഭൂരിപക്ഷവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.