കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണം സി.പി.എം നേതാക്കളെ രക്ഷിക്കാൻ -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് സി.പി.എം നേതാക്കളെ രക്ഷപ്പെടുത്താനാണെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ. വമ്പൻ സ്രാവുകൾ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ വകുപ്പ് മുൻ മന്ത്രി എ.സി മൊയ്തീനും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും അറിഞ്ഞുകൊണ്ടുള്ള തട്ടിപ്പാണിത്. എ.സി മൊയ്തീൻെറ ബന്ധു കരുവന്നൂർ ബാങ്കിലുണ്ട്. ഇതേക്കുറിച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ എ. വിജയരാഘവന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ പണം എടുത്തുവെന്നാണ് കരുവന്നൂർ സഹകരണ ബാങ്കിെല നിക്ഷേപകർ പറയുന്നത്.

ആലപ്പുഴയിലും പത്തനംതിട്ടയിലും സമാനമായ തട്ടിപ്പുകൾ പുറത്തുവന്നിട്ടുണ്ട്. കരുവന്നൂർ ബാങ്കിലെ വായ്പാ തട്ടിപ്പ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.