Posted On
date_range Updated On
date_range പിണറായിക്ക് മാനസിക അസ്വാസ്ഥ്യമെന്ന് കെ. സുധാകരൻ
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലവാരം അൻവറിനേക്കാൾ താഴെയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടത് തരംഗമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പിണറായിക്ക് തലക്ക് മിസ്റ്റേക്ക് ഉള്ളത് കൊണ്ട് പറഞ്ഞതാണ്. അദ്ദേഹത്തിന് മാനസിക അസ്വാസ്ഥ്യം ഉണ്ട് .
ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്. ഇപ്പോൾ കാണിച്ചാൽ ചെക്കപ്പ് ചെയ്യാം. ഇല്ലെങ്കിൽ അത് വർധിക്കും. പി.വി അൻവർ നിലവാരമില്ലാതെ സംസാരിക്കുന്നയാളാണ്. വലിയ രാഷ്ട്രീയ വിവരം ഇല്ലാത്തയാളാണെന്നും അൻവറിൽ നിന്ന് ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും കെ. സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.