ചെ​േങ്കാട്ട തകർത്ത്​ യു.ഡി.എഫ്​

സി.പി.എമ്മി​​െൻറ ചുവപ്പുകോട്ടയുടെ അടിത്തറയിളക്കി കണ്ണൂരിൽ കെ. സുധാകര​​െൻറ വിജയഭേരി. ഏഴു നിയമസഭ മണ്ഡലങ്ങളിൽ നാലിലും ഭൂരിപക്ഷം​ നേടിയാണ്​ യു.ഡി.എഫ്​ മണ്ഡലത്തിലെ എക്കാലത്തെയും മികച്ച വിജയം കുറിച്ചത്​. സി.പി.എമ്മി​​െൻറ കു ത്തക മണ്ഡലമായ തളിപ്പറമ്പ്​ നിയോജകമണ്ഡലത്തിൽ ലീഡ്​ നേടിയ യു.ഡി.എഫ് മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടം, സി.പി.എമ്മ ി​​െൻറ ഉരുക്കുകോട്ടയായ മട്ടന്നൂർ എന്നിവിടങ്ങളിൽനിന്നും നിർണായക വോട്ടുകൾ നേടി. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ പി.കെ. ശ്രീമതിയോടേറ്റ പരാജയത്തിനുള്ള മധുരപ്രതികാരവുമായി സുധാകര​​െൻറ ഉജ്ജ്വല ജയം. 94,599 വോട്ടുകളുടെ റെക്കോഡ്​ ഭൂരിപക്ഷവുമായാണ്​ സുധാകരൻ വെന്നിക്കൊടി പാറിച്ചത്​. കണ്ണൂർ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന വിജയഭൂരിപക്ഷവും ഇതാണ്​. ശബരിമല വിശ്വാസികൾക്കിടയിലുണ്ടായ ഭിന്നതയുടെ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും​ തുണച്ചതാണ്​ വൻവിജയത്തിൽ കലാശിച്ചത്​. ബി.ജെ.പിക്ക്​ 68,509 വോട്ടുകൾ മാത്രമാണ്​ ലഭിച്ചത്​. സി.പി.എമ്മി​​െൻറ ശക്തികേന്ദ്രങ്ങളായ ധർമടം, മട്ടന്നൂർ, തളിപ്പറമ്പ്​ മണ്ഡലങ്ങൾ സി.പി.എമ്മിനെ തുണച്ചില്ല. പരമ്പരാഗത കോൺഗ്രസ്​ മണ്ഡലങ്ങളായ ​േപരാവൂർ, ഇരിക്കൂർ, കണ്ണൂർ എന്നിവിടങ്ങളിൽ വൻ ലീഡ്​ നേടിയ യു.ഡി.എഫിന്​ ഫൈറ്റിങ്​ മണ്ഡലമായ അഴീക്കോടും മികച്ച ലീഡ്​ ലഭിച്ചു.

കണ്ണൂർ ലോക്​സഭാ മണ്ഡലം-അന്തിമഫലം
1. കെ. സുധാകരൻ (കോൺഗ്രസ്​)-5,29,741
2. പി.കെ. ശ്രീമതി (സി.പി.എം)-4,35,182
3. സി.കെ. പത്മനാഭൻ (ബി.ജെ.പി)-68,509
4. കെ.കെ. അബ്​ദുൽ ജബ്ബാർ (എസ്​.ഡി.പി.​െഎ)-8142
5. നോട്ട-3828
6. കെ. സുധാകരൻ (സ്വത)-2249
7. അഡ്വ. ആർ. അപർണ (എസ്​.യു.സി.​െഎ)-2162
8. പി.കെ. സുധാകരൻ (സ്വത)-1062
9. അസാധുവോട്ട്​-904
10. പി. ശ്രീമതി (സ്വത)-769
11. കെ. സുധാകരൻ (സ്വത)-726
12. കെ. ശ്രീമതി (സ്വത)-581
13. പ്രവീൺ അരീ​മ്പ്ര​ത്തൊടിയിൽ (സ്വത)-318
14. രാധാമണി നാരായണകുമാർ (സ്വത)-286
15. കുര്യാക്കോസ്​ (എസ്​.ഡി.സി)-260

ഭൂരിപക്ഷം-94,559



കെ. സുധാകരൻ
രണ്ടാംതവണ കണ്ണൂരിൽനിന്ന്​ പാർലമ​െൻറിലേക്ക്​.
2014ൽ പി.കെ. ശ്രീമതിയോട്​ തോറ്റു. നാലുതവണ എം.എൽ.എ.
ഒരു തവണ മന്ത്രി. ഇപ്പോൾ കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​.
കണ്ണൂർ പാറക്കണ്ടിയിൽ താമസം.

Tags:    
News Summary - K Sudhakaran Congress -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.