പ്രതികരിക്കാൻ എഴുത്തുകാരെ നിർബന്ധിക്കരുതെന്ന് സച്ചിദാനന്ദൻ

കോഴിക്കോട്: എഴുത്തുകാർ എല്ലാ കാര്യത്തിനോടും പ്രതികരിക്കണമെന്ന് നിർബന്ധിക്കുന്നത് ആശാസ്യമല്ലെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ. പല പ്രശ്നങ്ങളിലും സാംസ്കാരിക നായകർ പ്രതികരിക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തോടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വെള്ളിമാട്കുന്ന് ജെൻഡർ പാർക്കിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

എഴുത്തുകാർ അവർക്ക് തോന്നുന്ന കാര്യങ്ങളിൽ ഇടപെടുകയോ സംസാരിക്കുകയോ ചെയ്യാറുണ്ട്. അത് ഓരോ എഴുത്തുകാരനും വിടേണ്ട കാര്യമാണ്. അതിൽ രാഷ്ട്രീയ വിശ്വാസങ്ങളുടെ പ്രശ്നം ഉണ്ടാവാം, സ്വന്തം ചായ് വുകളുടെ പ്രശ്നം ഉണ്ടാവാം. ജനാധിപത്യത്തിൽ അതെല്ലാം അനുവദനീയമാണ്. ചില സന്ദർഭങ്ങളിൽ കേരള പൊലീസ് പൂർണമായും കേരള സർക്കാറിന്റെ നിയന്ത്രണത്തിൽതന്നെയാണോയെന്ന് സംശയം തോന്നിയിട്ടുണ്ട്. കൽപ്പിച്ചുകൂട്ടിതന്നെ സർക്കാറിന്റെ ഇമേജ് ചീത്തയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ മാത്രമല്ല, മുൻ സർക്കാറിന്റെ കാലത്തും ഉണ്ടായിട്ടുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു.

Tags:    
News Summary - K Satchidanandan responds VD Satheesan’s criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.