കെ ഫോൺ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയുമായി സംവദിച്ച് പല ഭാഗങ്ങളിൽ നിന്നുള്ള കെ ഫോൺ ഉപഭോക്താക്കൾ

തിരുവനന്തപുരം : കേരളത്തിന്റെ സാങ്കേതിക പുരോഗതിയിലെ ഒരു സുപ്രധാന നാഴികക്കല്ലിനപ്പുറം, മുഖ്യമന്ത്രി പിണറായി വിജയനുമായി സംവദിക്കാനുള്ളൊരു വേദിയായി മാറി കെഫോൺ ഉദ്‌ഘാടനചടങ്ങ്. സമൂഹത്തിലെ വ്യത്യസ്ത മേഖലകളെ പ്രധിനിധീകരിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട കെഫോൺ ഉപഭോക്താക്കളാണ് മുഖ്യമന്ത്രിയോട് ഓൺലൈനായി സംവദിച്ചത്.

നിലമ്പൂർ മണ്ഡലത്തിലെ അമരമ്പലം പഞ്ചായത്തിൽ നിന്നുള്ള നഴ്സിംഗ് വിദ്യാർഥിനി വിസ്മയ, വയനാട് ജില്ലയിലെ പന്തലാടിക്കുന്ന് ആദിവാസി കോളനി നിവാസികൾ, തിരുവനന്തപുരം ഒറ്റശേഖരമംഗലം എൽ.പി സ്കൂൾ വിദ്യാർഥികൾ, കോട്ടയം കൂവപ്പള്ളി വില്ലേജ് ഓഫീസ് അധികൃതർ എന്നിവരാണ് കെ ഫോൺ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ച് തങ്ങളുടെ കെ ഫോൺ അനുഭവങ്ങൾ മുഖ്യമന്ത്രിയുമായി പങ്കുവച്ചത്.

തന്റെ പാഠ്യപ്രവർത്തനങ്ങളിൽ കെ ഫോൺ വളരെയധികം പ്രയോജനപ്പെട്ടെന്നും, ഓൺലൈൻ ക്ലാസ്സുകളിൽ തടസമില്ലാതെ പങ്കെടുക്കാനും സാധിച്ചുവെന്നും വിസ്മയ പറഞ്ഞു. തങ്ങൾക്ക് ലഭിക്കുന്നതുപോലത്തെ സേവനം ഇനിയും ഒരുപാട് സ്ഥലങ്ങളിലെത്തണമെന്ന ആവശ്യമാണ് പന്തലാടിക്കുന്ന് നിവാസികൾ മുഖ്യമന്ത്രിക്ക് മുന്നിൽ വെച്ചത്. എല്ലാവരിലേക്കും ഇന്റർനെറ്റ് സേവനങ്ങളെത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തു.

ഒറ്റശേഖരമംഗലം എൽ.പി സ്കൂൾ വിദ്യാർഥികളും അധ്യാപകരുമായിരുന്നു മുഖ്യമന്ത്രിയുമായി പിന്നീട് സംസാരിച്ചത്. പാഠനപ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന ഇന്റർനെറ്റ് സേവനങ്ങൾക്ക് അധ്യാപകർ നന്ദി അറിയിച്ചു. സ്മാർട് വില്ലേജ് ഓഫീസുകളുടെ പ്രവർത്തനങ്ങളെ കൂടുതൽ മികച്ചതാക്കാൻ ഇടതടവില്ലാതെ ലഭിക്കുന്ന ഇന്റർനെറ്റ് സേവനങ്ങൾ ഉപകാരപ്രതമാകുമെന്ന് കോട്ടയം ആർ.ഡി.ഒ വിനോദ് രാജ് പറഞ്ഞു. തങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും നിദേശങ്ങൾക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. എല്ലാവരിലേക്കും ഡിജിറ്റൽ ഡിവൈഡില്ലാതെ ഇന്റർനെറ്റ് സേവനങ്ങളെത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

Tags:    
News Summary - K Phone customers from various parts interacted with the Chief Minister at the K Phone inauguration ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.