Posted On
date_range Updated On
date_range പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനെന്ന് മുരളീധരന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതൃനിരയിലേക്ക് വരാൻ ഉമ്മൻ ചാണ്ടി യോഗ്യനാണെന്ന് കെ. മുരളീധരൻ. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് കഴിഞ്ഞ ദിവസം ആര്‍.എസ്.പി നേതാവ് എ.എ അസീസ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. നേതൃസ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യോഗ്യരാണ്. പ്രവർത്തകരുടെ ആഗ്രഹം പ്രതിപക്ഷ നേതൃനിരയിലേക്ക് ഉമ്മൻ ചാണ്ടി വരണമെന്നതാണ്. ഈ ആഗ്രഹം താൻ ഉൾകൊള്ളുന്നതായും മുരളീധരൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരെ കൊല്ലത്ത് യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിന്റെ സമരങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പല കോണുകളിൽ ആവശ്യം ഉയരുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു. ഉമ്മൻചാണ്ടി ആഗ്രഹിക്കുന്ന ഏത് സ്ഥാനവും നൽകാൻ പാർട്ടി തയ്യാറാണെന്നും മുരളീധരൻ കൂട്ടി ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.