അന്വേഷണത്തിന്‍റെ പുകമറയിൽ യു.ഡി.എഫിനെ തകർക്കാനാവില്ലെന്ന് മുരളീധരൻ

കോഴിക്കോട്: പുരാവസ്തു തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്‍റെ പുകമറയിൽ നിർത്തി യു.ഡി.എഫിനെ തകർക്കാമെന്ന് ആരും കരുതേണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. കെ. സുധാകരനെതിരെ അന്വേഷണം നടത്താതെ ഒരോ ആളുകളെയും കൊണ്ട് ആരോപണം ഉന്നയിക്കുകയാണ്. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് സുധാകരൻ പറഞ്ഞിട്ടുണ്ട്. കേന്ദ്രത്തിൽ ബി.ജെ.പിയും കേരളത്തിൽ എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. അല്ലാതെ യു.ഡി.എഫ് ആണോ അന്വേഷിക്കേണ്ടതെന്ന് മുരളീധരൻ ചോദിച്ചു.

മാർക്സിസ്റ്റ് പാർട്ടി മോദിയെക്കാൾ അപകടരമായ സമീപനമാണ് കേരളത്തിൽ സ്വീകരിക്കുന്നത്. കോൺഗ്രസ് മുക്ത കേരളം എന്ന ലക്ഷ്യമാണ് അവർക്കുള്ളത്. മാർക്സിസ്റ്റ് പാർട്ടിയുടെ എല്ലാ ആശയങ്ങളും കാറ്റിൽ പറത്തിയെന്നും മുരളീധരൻ പറഞ്ഞു.

എ.ഐ.സി.സി നൽകിയ തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച് ഒരു ആരോപണവും ഉയർന്നിട്ടില്ല. പാർട്ടിയിൽ അത്തരമൊരു ചർച്ച ഉണ്ടായിട്ടില്ല. ഫണ്ടിന് കണക്കുണ്ടെന്നും ബാങ്ക് അക്കൗണ്ട് വഴിയാണ് കൈമാറിയിട്ടുള്ളതെന്നും ഈ വിഷയത്തിൽ ഒന്നും മറച്ചുവെക്കാനില്ലെന്നും മുരളീധരൻ പറഞ്ഞു.

Tags:    
News Summary - K Muraleedharan reacts to Allegations Against K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.