Posted On
date_range Updated On
date_range ആർ.എം.പി ബന്ധം തദ്ദേശ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തു -കെ. മുരളീധരൻ
കോഴിക്കോട്: ആർ.എം.പിയുമായുള്ള ബന്ധം വടകര മേഖലയിൽ യു.ഡി.എഫിൻെറ വിജയത്തിന് ഗുണം ചെയ്തെന്ന് കെ. മുരളീധരൻ. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിലെ കാര്യം തീരുമാനിക്കേണ്ടത് മുന്നണിക്കകത്തെ കൂട്ടായ ചർച്ചയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്തമൊന്നും വേണ്ട. പുതിയ ഉത്തരവാദിത്തമൊന്നും ഏറ്റെടുക്കുന്നില്ല. വടകര ഒഴികെ മറ്റെവിടെയും പ്രചരണത്തിന് പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ജയ പരാജയങ്ങളുടെ പൂർണമായ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.