Posted On
date_range Updated On
date_range പാർട്ടിയിൽ ഭിന്നത; മാണി യോഗം വിളിച്ചു
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണച്ചതിനെ തുടർന്ന് പാർട്ടിയിൽ ഭിന്നത കടുത്ത സാഹചര്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്യുന്നതിന് പാർട്ടി ചെയർമാൻ കെ.എം മാണി യോഗം വിളിച്ചു. കേരള കോൺഗ്രസ്- എം. എൽ.എമാരുടെ യോഗമാണ് ഇന്ന് ചേരുക. വൈകിട്ട് ഏഴ് മണിക്ക് കെ.എം മാണിയുടെ വസതിയിലാണ് യോഗം നടക്കുകയെന്നാണ് വിവരം.
മാണിയെ പ്രതിക്കൂട്ടിലാക്കി പി.ജെ. ജോസഫ്, മോൻസ് ജോസഫ് തുടങ്ങിയ നേതാക്കൾ രംഗത്തെത്തിയതോടെ വ്യാഴാഴ്ച അദ്ദേഹം നിലപാട് മയപ്പെടുത്തിയിരുന്നു. കോട്ടയത്തെ സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും ഇത് പ്രാദേശിക നീക്കം മാത്രമാണെന്നുമായിരുന്നു അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.