കെ. ​ക​രു​ണാ​ക​ര​ൻ പി​ള്ള നി​ര്യാ​ത​നാ​യി

കൊ​ല്ലം: എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​ൻ സ്​​ഥാ​പ​ക​നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​നും ദീ​ർ​ഘ​കാ​ലം സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന കെ. ​ക​രു​ണാ​ക​ര​ൻ​പി​ള്ള (75) നി​ര്യാ​ത​നാ​യി. നാ​ളു​ക​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 7.30ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. കൃ​ഷി​വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യാ​ണ് സ​ർ​വി​സി​ൽ പ്ര​വേ​ശി​ച്ച​ത്. എ​ൻ.​ജി.​ഒ യൂ​നി​യ​നി​ലൂ​ടെ സം​ഘ​ട​ന​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

1974ൽ ​ടി.​വി. അ​പ്പു​ണ്ണി നാ​യ​ർ പ്ര​സി​ഡ​ൻ​റും കെ. ​ക​രു​ണാ​ക​ര​ൻ​പി​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യാ​ണ് എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​ന് തു​ട​ക്ക​മി​ട്ട​ത്. സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ച​ശേ​ഷം കോ​ൺ​ഗ്ര​സി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ച​വ​റ​യി​ൽ​നി​ന്ന് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്​​ഥാ​നാ​ർ​ഥി​യാ​യി ബേ​ബി​ജോ​ണി​നെ​തി​രെ മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​നാ​യും കെ.​പി.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​മാ​യും കേ​ര​ള സ്​​റ്റേ​റ്റ് സ​ർ​വി​സ്​ പെ​ൻ​ഷ​നേ​ഴ്സ്​ അ​സോ​സി​യേ​ഷ​ൻ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സാം​സ്​​കാ​രി​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.

മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത്​ കെ.​പി.​സി.​സി ഓ​ഫി​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​ശേ​ഷം ഉ​ച്ച​യോ​ടെ കൊ​ല്ല​ത്തെ പു​ന്ന​ത്ത​ല​യി​ലു​ള്ള വീ​ടാ​യ ശ്രീ​കൃ​ഷ്ണ​യി​ൽ കൊ​ണ്ടു​വ​ന്നു. തു​ട​ർ​ന്ന്​ എ​ൻ.​ജി.​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ലും ഡി.​സി.​സി ഓ​ഫി​സി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച് പെ​രു​മ്പു​ഴ​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്​​ക​രി​ച്ചു.

റി​ട്ട. പ്രി​ൻ​സി​പ്പ​ൽ വി. ​ത​ങ്ക​മ​ണി അ​മ്മ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ലേ​ഖ അ​ശോ​ക്, പ്ര​ദീ​പ് കു​മാ​ർ (സി​വി​ൽ എ​ൻ​ജി​നീ​യ​ർ ആ​ർ​ടെ​ക്), അ​ഡ്വ. ല​ക്ഷ്മി. മ​രു​മ​ക്ക​ൾ. അ​ശോ​ക്​​കു​മാ​ർ (ആ​ർ​ടെ​ക് ക​ൺ​സ്​​ട്ര​ക്​​ഷ​ൻ എം.​ഡി), ഡോ. ​എ​ൻ. സ​രി​ത (അ​സോ. പ്ര​ഫ. മെ​ഡി​ക്ക​ൽ കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം), ഡോ. ​ജെ. സു​നി​ൽ (കെ.​ഇ.​ആ​ർ.​എ​ഫ് ആ​ശു​പ​ത്രി, തേ​വ​ള്ളി).

Tags:    
News Summary - k karunakaranpilla dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.