കുട്ടികളുടെ ക്രൂര കുറ്റകൃത്യം; ജുവനൈൽ ജസ്റ്റിസ്​ നിയമ ഭേദഗതി​ നീക്കം തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ‘കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ളു​ടെ’ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജു​വ​നൈ​ൽ ജ​സ്റ്റി​സ്​ നി​യ​മ ഭേ​ദ​ഗ​തി​ക്ക് കേ​ര​ളം നീ​ക്കം തു​ട​ങ്ങി. ഇ​തു​സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​ക്കും കേ​ന്ദ്ര വ​നി​ത-​ശി​ശു​വി​ക​സ​ന മ​ന്ത്രി അ​ന്ന​പൂ​ർ​ണ ദേ​വി​ക്കും ക​ത്ത​യ​ച്ചു.

കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​രു​ടെ നി​യ​മ​ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​യ​പ​രി​ധി 18ല്‍നി​ന്ന് 16 ആ​യി കു​റ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല സ്ഥി​രീ​ക​രി​ച്ചു. ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗ​വും മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗ​വും കൗ​മാ​ര​ക്കാ​രി​ൽ വ​ർ​ധി​ക്കു​ന്ന​ത് മ​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

കൊ​ല​പാ​ത​ക​വും ലൈം​ഗി​കാ​തി​ക്ര​മ​വും ഉ​ൾ​പ്പെ​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ര്‍ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ, കു​ട്ടി​ക​ളു​ടെ പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന നി​യ​മ​പ​ര​മാ​യ പ്രാ​യ​പ​രി​ധി 18ല്‍നി​ന്ന് 16 ആ​യി കു​റ​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം ഈ​യി​ടെ കേ​ര​ള ഹൈ​കോ​ട​തി​യും പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ സ​ർ​ക്കാ​ർ നീ​ക്കം. ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പോ​ലും നി​ല​വി​ലെ നി​യ​മ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​യ​സ്സി​ള​വി​ലൂ​ടെ കൃ​ത്യം ന​ട​ത്തി​യ​വ​ർ ര​ക്ഷ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭേ​ദ​ഗ​തി വേ​ണ​മെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം. ആ​ഭ്യ​ന്ത​ര വ​കു​പ്പി​നും വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പി​നും സ​മാ​ന​മാ​യ നി​ല​പാ​ടാ​ണ്.

അ​തേ​സ​മ​യം, ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന അ​ഭി​പ്രാ​യം നി​യ​മ​ജ്ഞ​ർ പ​ങ്കു​വെ​ക്കു​ന്നു. ചി​ല സം​ഭ​വ​ങ്ങ​ള്‍ മാ​ത്രം ക​ണ​ക്കി​ലെ​ടു​ത്ത് നി​യ​മ ഭേ​ദ​ഗ​തി സാ​ധ്യ​മ​ല്ലെ​ന്നും കു​ട്ടി​ക​ള്‍ പ്ര​തി​സ്ഥാ​ന​ത്ത് വ​രു​ന്ന​ത് പോ​ലെ കു​ട്ടി​ക​ള്‍ക്കെ​തി​രാ​യ അ​ക്ര​മ​ങ്ങ​ളും വ​ര്‍ധി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കു​ട്ടി​ക​ള്‍ കു​റ്റ​വാ​ളി​ക​ളാ​യി മാ​റാ​നു​ള്ള കാ​ര​ണ​മാ​ണ് അ​ന്വേ​ഷി​ക്കേ​ണ്ട​ത്. കു​റ്റ​വാ​ളി​ക​ളാ​യ കു​ട്ടി​ക​ളെ പു​ന​ര​ധി​വാ​സ​ത്തി​ലൂ​ടെ മെ​ച്ച​പ്പെ​ട്ട സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള മാ​ര്‍ഗ​മാ​ണ് സ​ര്‍ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും അ​ഭി​പ്രാ​യ​മു​ണ്ട്.

സ​മീ​പ​കാ​ല​ത്ത് കേ​ര​ള​ത്തി​ൽ കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍ധ​ന​വാ​ണു​ണ്ടാ​യ​ത്. പാ​ങ്ങ​പ്പാ​റ​യി​ലെ അ​ഭി​രാം കൊ​ല​ക്കേ​സി​ലും ക​രു​വാ​റ്റ​യി​ല്‍ 67കാ​ര​നെ കൊ​ന്ന് പ​ണ​വും സ്വ​ര്‍ണ​വും മോ​ഷ്ടി​ച്ച കേ​സി​ലും കൗ​മാ​ര​ക്കാ​രാ​ണ് പ്ര​തി​ക​ള്‍. ലൈ​സ​ൻ​സി​ല്ലാ​തെ അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ച് മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​യി. 

Tags:    
News Summary - Juvenile Justice Act Amendment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.