ശമ്പളം നൽകുക എന്നത്​ മര്യാദയാണ്, കെ.എസ്​.ആർ.ടി.സിയെ നന്നാക്കിയിട്ട്​ പോരേ കെ-റെയിലെന്ന് കെമാൽ പാഷ

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയെ നന്നാക്കിയിട്ട്​ പോരേ കെ-റെയിലെന്നും ലാഭമുണ്ടാക്കി തന്നാലേ കെ.എസ്​.ആർ.ടി.സി ജീവനക്കാർക്ക്​ ശമ്പളം നൽകൂവെന്ന്​ പറയുന്നത്​ വികല കാഴ്ചപ്പാടാണെന്നും ജസ്റ്റിസ്​ ബി. കെമാൽ പാഷ. എപ്പോഴും ശമ്പളത്തിന്​ സർക്കാറിനെ ശല്യം ചെയ്യരുതെന്നാണ്​ മന്ത്രി പറയുന്നത്​. മന്ത്രിയിരി​ക്കുന്നത്​ പിന്നെ എന്തിനാണെന്ന്​ അദ്ദേഹം ചോദിച്ചു. 

തൊഴിലാളികൾക്ക്​ വേണ്ടിയല്ല, പൊതുജനങ്ങൾക്കു​ വേണ്ടിയാണ്​ കെ.എസ്​.ആർ.ടി.സി പ്രവർത്തിക്കുന്നതെന്ന്​ സർക്കാർ തിരിച്ചറിയണം. ശമ്പളം നൽകുക എന്നത്​ മര്യാദയാണ്​. കെ.എസ്​.ആർ.ടി.സിയെ നശിപ്പിച്ചത്​ തൊഴിലാളികളല്ല. കെ.എസ്​.ആർ.ടി.സിയെ സർക്കാർ വകുപ്പായി കണക്കാക്കാത്തതാണ്​ പ്രശ്നം.

സംസ്ഥാനത്തെ കണക്കെണിയിലാക്കുന്ന തലച്ചോറില്ലാത്ത തീരുമാനമാണ്​ സിൽവർ ലൈൻ. അതു​ നടപ്പാകില്ലെന്ന്​ സർക്കാറിനും മനസ്സിലായി. ചിലരിൽനിന്ന്​ ചില്ലറ വാങ്ങിയതുകൊണ്ടാണ്​ 'നടപ്പാക്കും' എന്ന്​ ആവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്​.ആർ.ടി.സി സംരക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ വൈ.എം.സി.എ ഹാളിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Justice Kemal Pasha react to KSRTC Salary issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.