Posted On
date_range Updated On
date_range കെമാൽ പാഷയെ ക്രിമിനൽ കേസ് പരിഗണിക്കുന്നതിൽ നിന്ന് മാറ്റിയതായി റിപ്പോർട്ട്
കൊച്ചി: ജസ്റ്റിസ് കെമാൽ പാഷയെ ക്രിമിനൽ കേസ് പരിഗണിക്കുന്നതിൽ നിന്ന് മാറ്റിയതായി സൂചന. തിങ്കളാഴ്ച മുതൽ അദ്ദേഹം അപ്പീൽ ഹരജികൾ മാത്രമായിരിക്കും പരിഗണിക്കുക. ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട പ്രധാന ആവശ്യങ്ങൾ പരിഗണിച്ചിരുന്നത് ജസ്റ്റിസ് കെമാൽ പാഷയായിരുന്നു. ഇൗ ചുമതലയിൽ നിന്നാണ് ഹൈകോടതി രജ്സ്ട്രാർ അദ്ദേഹത്തെ മാറ്റിയതായി റിപ്പോർട്ടുള്ളത്.
കഴിഞ്ഞ ദിവസം ഷുഹൈബ് വധം സി.ബി.െഎ അന്വേഷണത്തിന് വിട്ട കെമാൽ പാഷയുടെ ഉത്തരവ് സർകാറിന് തിരിച്ചടിയായിരുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകാനുള്ള ഒരുക്കത്തിലാണ് സർകാർ. അതേ സമയം, കതിരൂർ മനോജ് വധം പരിഗണിക്കുന്ന ജസ്റ്റിസ് കെമാൽ പാഷയുടെ ബെഞ്ച് തന്നെ തുടർന്നും ഇതിൽ വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.