മോശമായി പെരുമാറിയെന്ന പരാതി; അഭിഭാഷകയോട് ജസ്റ്റിസ് ഖേദം പ്രകടിപ്പിച്ചു

കൊച്ചി: കോടതിയിൽ കേസ് പരിഗണിക്കുന്നതിനിടെ മോശമായി പെരുമാറിയ സംഭവത്തിൽ ജസ്റ്റിസ് എ. ബദറുദ്ദീൻ അഭിഭാഷകയോട് ഖേദം പ്രകടിപ്പിച്ചു. തന്റെ ഭാഗവും ജസ്റ്റിസ് വിശദീകരിച്ചു.

ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറിന്റെ ചേംബറിൽ വെച്ചാണ് ഖേദം പ്രകടിപ്പിച്ചത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, മുതിർന്ന അഭിഭാഷകൻ ജോർജ്​ പൂന്തോട്ടം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇത്.

ഇതിന്‍റെ അടിസ്ഥാനത്തിൽ വിഷയത്തിൽ തുടർ നടപടി ഒഴിവാക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകർ ഹൈകോടതി അഡ്വക്കറ്റ്സ് അസോസിയേഷന് കത്ത് നൽകി.

തുടർ നടപടിയുടെ കാര്യം തീരുമാനിക്കുന്നതിനായി അസോസിയേഷന്റെ ജനറൽ ബോഡി യോഗം തിങ്കളാഴ്ച രാവിലെ 9.45 ന് ചേരും. തുറന്ന കോടതിയിൽ ജഡ്ജി ക്ഷമ ചോദിക്കണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം.

Tags:    
News Summary - Justice expresses regret to lawyer over complaint of misbehavior

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.