?????????? ???????? ???????? ????????? ??????? ?????? ?????????????? ????????? ??????????????? ????????????

കാത്തിരിപ്പിനൊടുവിൽ ജുഗൽ കണ്ടു, രക്ഷിതാക്കളെ VIDEO

കൽപറ്റ: ലോക്ഡൗണിൽ അകലെയായിപ്പോയ നാലര വയസ്സുകാരന് ഒടുവിൽ മാതാപിതാക്കൾക്കൊപ്പം പുനഃസമാഗമം. ഷൊർണൂരിലെ ചെറിയമ ്മയുടെ വീട്ടിൽ കുടുങ്ങിയ ജുഗൽ ഫയർ ആൻഡ് റെസ്ക്യൂ സർവിസി​​​െൻറ സ്‌നേഹ സാന്ത്വനം നുകർന്നാണ്‌ ഒന്നര മാസത്തിനുശേഷ ം മാതാപിതാക്കളുടെ കരങ്ങളിലേക്ക്‌ സുരക്ഷിതമായി എത്തിയത്‌. ഫയർഫോഴ്‌സ്‌ വാഹനത്തിൽ കൽപറ്റ ഫയർഫോഴ്‌സ്‌ സ്‌റ്റേഷ നിൽ നാലരവയസ്സുകാരൻ ജുഗൽ എത്തിയപ്പോൾ രക്ഷിതാക്കളായ വിഷ്‌ണുപ്രിയക്കും സജിത്തിനും ആനന്ദക്കണ്ണീർ.

Full View

കമ്പളക്കാട്‌ പറളിക്കുന്നാണ്‌ സജിത്തും വിഷ്‌ണുപ്രിയയും താമസിക്കുന്നത്‌. ഇലക്‌ട്രീഷ്യനായ സജിത്‌ മാർച്ച്‌ ഒമ്പതിന് കണ്ണൂരിൽ പോയിരുന്നു. കോവിഡ്‌ കണ്ണൂരിലും റിപ്പോർട്ട്‌ ചെയ്യപ്പെട്ടതിനെ തുടർന്ന്‌ 14ന്‌ തിരിച്ച്‌ വന്നു. കണ്ണൂരിൽനിന്നു വരുന്നതിനാൽ മകനെ 11ന്‌ ഷൊർണൂരിലുള്ള വിഷ്‌ണുപ്രിയയുടെ ചെറിയമ്മയുടെ വീട്ടിലേക്ക്‌ മാറ്റി. സജിത്‌ ആരോഗ്യപ്രവർത്തകരെ വിവരം അറിയിച്ച്‌ സ്വയം വീട്ടിൽ ക്വാറൻറീനിൽ കഴിഞ്ഞു. നിരീക്ഷണ കാലയളവ് അവസാനിച്ചെങ്കിലും പൊതുഗതാഗത സംവിധാനങ്ങളില്ലാത്തതിനാൽ കുഞ്ഞിനെ തിരിച്ചെത്തിക്കാൻ കഴിഞ്ഞില്ല. തുടർന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ ഇടപെട്ട്‌ ജില്ല കലക്ടറുടെ പ്രത്യേക ഉത്തരവിലാണ്‌ ജുഗലിനെ തിരികെ കൊണ്ടുവരാൻ തീരുമാനമായത്‌.

കോഴിക്കോട് റീജനൽ ഫയർ ഓഫിസർ അബ്​ദുൽ റഷീദ് കുട്ടിയെ തിരികെയെത്തിക്കുന്നതിന്‌ ഫയർഫോഴ്‌സി​​​െൻറ സഹായം വാഗ്‌ദാനം ചെയ്‌തു. പാലക്കാട് റീജനൽ ഫയർ ഓഫിസർ സുജിത് കുമാറി​​​െൻറ നേതൃത്വത്തിൽ കുട്ടിയെ ഷൊർണൂരിൽനിന്ന്​ അഗ്​നിരക്ഷ സേനാ വാഹനത്തിൽ കോഴിക്കോട് മീഞ്ചന്ത അഗ്നിരക്ഷ നിലയത്തിൽ എത്തിച്ചു. തുടർന്ന്‌ മീഞ്ചന്ത സ്​റ്റേഷൻ ഓഫിസർ പി.വി. വിശ്വാസി​​​െൻറ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ബിജു, സൂരജ് എന്നിവരടങ്ങിയ സംഘം ജുഗലിനെ കൽപറ്റയിൽ എത്തിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ കുഞ്ഞിനെ രക്ഷിതാക്കൾക്ക് കൈമാറി.

Tags:    
News Summary - Jugal meet his parents-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.