തൊടുപുഴ: കൊട്ടക്കാമ്പൂരിലേക്ക് മന്ത്രിതല സമിതി തിങ്കളാഴ്ച എത്താനിരിക്കെ, ജോയിസ് ജോർജ് എം.പിയുടെ പട്ടയനടപടികൾക്ക് ഇരുമുന്നണികളിൽനിന്നും സഹായം ലഭിച്ചിരുന്നെന്ന് സംശയമുയരുന്നു. രാഷ്ട്രീയ-, ഉദ്യോഗസ്ഥ ലോബി ഇതിന് പിന്തുണ നൽകിയിരുന്നുവെന്നാണ് സൂചന.
വിവാദ ഭൂമിക്ക് പട്ടയം നൽകുന്നതിന് ‘നടപടി’യെടുത്തത് കൊട്ടക്കാമ്പൂരിൽ 17 ദിവസത്തേക്ക് മാത്രമായി ചാർജെടുത്ത വില്ലേജ് ഒാഫിസറാണ്. ഇതാകെട്ട സി.പി.െഎ നേതാവ് കെ.ഇ. ഇസ്മായിൽ റവന്യൂ മന്ത്രിയായിരിക്കെയും. 2000 ഒക്ടോബറിൽ നിയമിതനായ വില്ലേജ് ഒാഫിസർ ടി. ജനാർദനൻ ജോയിസിെൻറ പിതാവ് പാലിയത്ത് ജോർജിെൻറ അപേക്ഷയിലാണ് നടപടിെയടുത്തത്. 2001 സെപ്റ്റംബറിൽ പട്ടയം ലഭിച്ചതായാണ് രേഖയുള്ളത്. ആ സമയം കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയാണ് റവന്യൂ മന്ത്രി.
താലൂക്കിലെ നമ്പർ വൺ, നമ്പർ ടു രജിസ്റ്ററുകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും വില്ലേജ് ഓഫിസറോ തഹസിൽദാറോ മാത്രം വിചാരിച്ചാൽ ഇത്രയും വലിയ തട്ടിപ്പ് സാധിക്കില്ലെന്നുമാണ് ഇതുസംബന്ധിച്ച് അന്വേഷിച്ച റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സത്യജിത് രാജെൻറ റിപ്പോർട്ട്. ഇതിൽ അന്നത്തെ വില്ലേജ് ഓഫസർ, തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, അത് അട്ടിമറിക്കപ്പെടുകയായിരുന്നു. ഇൗ സമയം റവന്യൂ മന്ത്രിയായിരുന്നത് കോൺഗ്രസുകാരനായ അടൂർ പ്രകാശും.
ജോയിസ് ജോർജിെൻറ കുടുംബ കൈവശം വന്ന ഭൂമി സർക്കാർ ഭൂമിയാണെന്നും പട്ടയം നേടിയവർ അതിനർഹരല്ലെന്നും റിപ്പോർട്ട് പറയുന്നു. പട്ടയ ഉടമകളുടെ പ്രായവും കൈവശ കാലാവധിയും കണക്കാക്കുമ്പോൾ ജനിച്ചിട്ടില്ലാത്തവരും ശിശുക്കളുമാണ് ഭൂ ഉടമകളായതും. അപേക്ഷകളിലെയും മുക്ത്യാറിലെയും ഒപ്പുകൾ വ്യത്യസ്തമായതിനാൽ ഇവ കൃത്രിമമായി നിർമിച്ചതായി കണക്കാക്കാമെന്നും അതിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.