Posted On
date_range Updated On
date_range കോട്ടയത്ത് ആഹ്ളാദ പ്രകടനം നിരോധിച്ചു
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് ജില്ലയിൽ വിജയാഹ്ളാദ പ്രകടനങ്ങള്‍ നിരോധിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ എം. അഞ്ജന. കോവിഡ് വ്യാപന സാഹചര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥനത്തിലാണ് നടപടി.
വിജയിക്കുന്ന സ്ഥാനാര്‍ഥികളോ അവരുടെ പ്രതിനിധികളോ വരണാധികാരികളുടെ പക്കല്‍ നിന്നും സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ എത്തുമ്പോള്‍ രണ്ടു പേരില്‍ കൂടുതല്‍ ഒപ്പമുണ്ടാകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.