Posted On
date_range Updated On
date_range ജോസ് കെ. മാണിയുടെ യോഗം അനധികൃതം -പി.ജെ. ജോസഫ്
തൊടുപുഴ: ജോസ് കെ. മാണി നേതൃത്വം നൽകി ഞായറാഴ്ച വിളിച്ചിട്ടുള്ള യോഗം അനധികൃതവും പാർട്ടി ഭരണഘടനക്ക് വിരുദ ്ധവുമാണെന്ന് പി.ജെ. ജോസഫ്. ഭരണഘടനാപരമായി െചയർമാെൻറ അധികാരങ്ങൾ നിക്ഷിപ്തമായ വർക്കിങ് ചെയർമാന് മാത്രമാണ് സംസ്ഥാന കമ്മിറ്റി വിളിക്കാൻ അധികാരമുള്ളത്.
പാർട്ടിയെ െഎക്യത്തോടെ നിലനിർത്താൻ സീനിയർ നേതാക്കളുടെ കൂടി അഭിപ്രായം മാനിച്ചാണ് സമവായശ്രമങ്ങളിൽ ഉറച്ചുനിൽക്കുന്നതെന്നും സമവായനീക്കങ്ങളിൽനിന്ന് പിൻമാറില്ലെന്നും ജോസഫ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.