Posted On
date_range Updated On
date_range ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനില്ലെന്ന് ജോസ് കെ. മാണി
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനില്ലെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി. സ്ഥാനാർഥിത്വത്തേക്കാൾ വലിയ ഉത്തരവാദിത്തം പാർട്ടി ഏൽപിച്ചിട്ടുണ്ടെന്നും അത് നിർവഹിക്കുന്നതിലാണ് ശ്രദ്ധയെന്നും ജോസ് കെ. മാണി പറഞ്ഞു.
കോട്ടയം ലോക്സഭ സീറ്റിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഇരുമുന്നണികളിലും ചർച്ചകൾ തുടരുകയാണ്. ജോസ്.കെ. മാണി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ തോമസ് ചാഴിക്കാടൻ സ്ഥാനാർഥിയാകുമെന്നും റിപ്പോർട്ടുണ്ട്.
കോട്ടയത്തെ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും അതേസമയം അച്ചു ഉമ്മനെ കോട്ടയത്ത് മത്സരിപ്പിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ ജോസഫ് വിഭാഗത്തിന് സീറ്റ് കൊടുക്കണമെന്നും പി.ജെ. ജോസഫ് മത്സരിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.