Posted On
date_range Updated On
date_range വിത്തെടുത്ത് കുത്തുന്നതിനെ ഓർമിപ്പിക്കുന്നു കേന്ദ്രബജറ്റെന്ന് ജോസ് കെ.മാണി
കോട്ടയം: പുതിയ പദ്ധതികള്‍ക്കുള്ള പണം സ്വരൂപിക്കാനെന്ന പേരില്‍ രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുമെന്ന കേന്ദ്രബജറ്റ് പ്രഖ്യാപനം വിത്തെടുത്ത് കുത്തുക എന്ന പഴഞ്ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.
കാര്‍ഷിക മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന നയങ്ങള്‍ നടപ്പിലാക്കിയതിന് ശേഷം കാര്‍ഷിക വായ്പാ വിഹിതം വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനവും യുക്തിരഹിതമാണ്. കോവിഡ് മൂലം രാജ്യത്ത് ജോലി നഷ്ടപ്പെട്ട കോടികണക്കിന് ജനങ്ങളുടെ പുനരുദ്ധാരണത്തെപ്പറ്റിയും ബഡ്ജറ്റില്‍ ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.