കൊല്ലം: നാലുവർഷമായി അടഞ്ഞുകിടന്ന ജോനകപ്പുറം ഹാർബർ മത്സ്യവിപണനത്തിനായി ബുധനാഴ്ച തുറന്നു. ‘ജീസസ്’ റിങ് വള്ളമാണ് ഹാർബറിലെത്തിയത്. 100 ഓളം കുട്ട മീൻ ആദ്യദിനം വിപണനം നടത്തി. ട്രോളിങ് നിരോധനം നിലവിൽവന്നതോടെ പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. കോവിഡ് ബാധിച്ച് കാവനാട് ഒരാൾ മരിച്ചതോടെ ശക്തികുളങ്ങര, നീണ്ടകര ഹാർബറുകൾ അടച്ചിട്ടിരിക്കുകയാണ്.
പരമ്പരാഗത വള്ളങ്ങൾക്ക് മത്സ്യവിപണനത്തിനായി പോർട്ട് കൊല്ലം, ജോനകപ്പുറം, വാടി, തങ്കശ്ശേരി ഹാർബറുകളിൽ സൗകര്യമൊരുക്കിയിരുന്നു. കെണ്ടയ്മെൻറ് സോണുകളിൽനിന്നുള്ള തൊഴിലാളികൾ ഉൾപ്പെട്ട വള്ളങ്ങൾ ഹാർബറുകളിൽ എത്തുന്നെന്ന് കാട്ടി ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി.
റിങ് വള്ളങ്ങളിൽ 40 തൊഴിലാളികൾ വരെയാണുള്ളത്. ദൂരെസ്ഥലങ്ങളിൽനിന്നുള്ളവർ ഉൾെപ്പടെ വരുന്നതിനാൽ കോവിഡ് ഭീഷണി നിലനിൽക്കുന്നെന്ന് തൊഴിലാളികൾ ആരോപിച്ചു. ഹാർബറുകളിൽ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ഇൗ വിഷയങ്ങളിൽ പ്രതിഷേധിച്ച് വാടിയിൽനിന്ന് മുന്നൂറോളം വള്ളങ്ങൾ ബുധനാഴ്ച മത്സ്യബന്ധനത്തിന് പോയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.