കോമാളി ജീവിതത്തിന്‍റെ മൂന്ന് പതിറ്റാണ്ടുകൾ

കണ്ണൂർ പോലീസ്​ മൈതാനിയിൽ നാലുപാടുമായി വലിച്ചുകെട്ടിയ സർക്കസ്​ കൂടാരത്തിൽ അത്യപൂർവമായ ഒരാഘോഷം നടന്നു. ശ്വാസമടക്കി പിടിച്ച്​ അഭ്യാസങ്ങളിലേക്ക്​ കണ്ണുംനട്ടിരിക്കുന്ന കാണികളെ ഇടനേരങ്ങളിൽ കുടുകുടെ ചിരിപ്പിക്കുന്ന ചില ചെറിയ വലിയ മനുഷ്യരുടെ ആഘോഷം. കേക്കും അലങ്കാരങ്ങളുമായി മധുരവും പാട്ടുമായി ഒരാഘോഷം.

കഴിഞ്ഞ 30 വർഷമായി രംഗാദാബി സർക്കസി​ൽ കോമാളി വേഷം കെട്ടാൻ തുടങ്ങിയിട്ട്​. 21 വർഷമാകുന്നു സാഗർ ചിരിയുടെ പടക്കങ്ങൾ പൊട്ടിക്കാൻ തുടങ്ങിയിട്ട്​. രാംസിങ്ങി​​​െൻറ ചിരിജീവിതത്തിന്​ പ്രായം 15. പൊക്കമില്ലായ്​മയുടെ കണ്ണീർമഴയിൽ ചിരിക്കുട ചൂടി അവർ കാണികളെ കുടുകുടെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു. രംഗാദാബിയുടെ തമ്പിലെ 30ാം വാർഷികം കണ്ണൂർ പൊലീസ്​ മൈതാനിയിൽ നടക്കുന്ന ജംബോ സർക്കസ് കൂടാരത്തിൽ കൂട്ടുകാർ ആ​േഘാഷമാക്കി. കേക്കു മുറിച്ച്​ കൂട്ടുകാർക്ക്​ പങ്കുവെച്ചു.

വർഷം 30 കഴിഞ്ഞെങ്കിലും കേരളത്തിൽ ഒരിക്കൽകൂടി കളിക്കാൻ കഴിഞ്ഞതി​​​െൻറ ആവേശത്തിലാണ് രംഗാദാബി​. കേരളത്തിലെത്തുമ്പോൾ തങ്ങൾക്ക് ‘വലിയ ആളാ’യെന്നതു
പോലെയാണ് തോന്നുകയെന്ന്​ രംഗാദാബി പറഞ്ഞു.
അപമാനിക്കപ്പെട്ട, പരിഹസിക്കപ്പെട്ട അനുഭവം മാത്രമാണ്​ സ്വന്തം നാടായ ഗുജറാത്തിൽ നിന്നുണ്ടായിട്ടുള്ളത്​. മലയാളികൾ അങ്ങനെയല്ല, സ്​നേഹമുണ്ട്​. ഇവിടെ തങ്ങൾക്ക്
ഹസ്തദാനം ചെയ്യാനും ഒപ്പമിരുന്ന് സെൽഫിയെടുക്കാനും മത്സരിക്കുകയാണ് ആളുകൾ. ആരും കളിയാക്കി ഒന്നും പറയാറില്ല. - രംഗാദാബി പറയുന്നു. മഹാരാഷ്​ട്രയിലെ
മാൻമാട് സ്വാദേശിയായ സാഗറും ഉത്തർപ്രദേശ് ബനാറസ്​ സ്വദേശിയായ രാംസിംഗും അതുശരിവെക്കുന്നു.

പണ്ടത്തെപ്പോലെ ആളുകളെ ആകർഷിക്കാത്ത സർക്കസ്​ കൂടാരത്തിൽ ഇൗ കൊച്ചുമനുഷ്യരുടെ ജീവിതം കരിനിഴലിലാണ്​. എത്രകാലം ഇൗ തമ്പുകൾ സജീവമായി തുടരുമെന്നുറപ്പില്ല. എങ്കിലും അവസാനത്തെ കാണിയെയും ചിരിപ്പിക്കാൻ ഇൗ കൂടാരത്തിലുണ്ടാവുമെന്ന്​ രംഗാദാബിയും കൂട്ടുകാരും തറപ്പിച്ചു പറയുന്നു.

Tags:    
News Summary - Joker Kerala Kannur-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.