ജിഷ്ണു പ്രണോയ് കേസ്: നാദാപുരത്ത് സി.ബി.െഎ ക്യാമ്പ് ഒാഫിസ്
നാദാപുരം: പാമ്പാടി നെഹ്റു കോളജിൽ ദുരൂഹ സാഹചര്യത്തിൽ ജിഷ്ണു പ്രണോയ് മരിച്ച കേസ് അേന്വഷിക്കാൻ സി.ബി.ഐ നാദാപുരത്ത് ക്യാമ്പ് ഒാഫിസ് തുടങ്ങുന്നു. ബുധനാഴ്ച നാദാപുരം അതിഥി മന്ദിരത്തിൽ സി.ബി.ഐ കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്ത് അേന്വഷണം തുടങ്ങും. സുപ്രീംകോടതി സി.ബി.ഐ തിരുവനന്തപുരം യൂനിറ്റിനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. കേസുകളുടെ ബാഹുല്യത്തെ തുടർന്ന് കൊച്ചി യൂനിറ്റിലേക്ക് മാറ്റുകയായിരുന്നു.
2017 ജനുവരി ആറിനാണ് എൻജിനീയറിങ് വിദ്യാർഥി ജിഷ്ണുവിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയിൽ സുപ്രീംകോടതിയാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. മാതാവ് മഹിജയിൽനിന്ന് സി.ബി.ഐ നേരത്തേ മൊഴിയെടുത്തിരുന്നു. മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽനിന്ന് അടുത്ത ദിവസങ്ങളിൽ മൊഴിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.