Posted On
date_range Updated On
date_range മഹിജ സംഭവം: നിലപാട് തിരുത്തി എം.എ ബേബി
തിരുവനന്തപുരം: ജിഷ്ണുവിന്‍റെ അമ്മയെയും കുടുംബാംഗങ്ങളെയും പൊലീസ് ആക്രമിച്ച സംഭവത്തിൽ നിലപാട് തിരുത്തി സി.പി.എം പി.ബി അംഗം എം.എ ബേബി. വിഷയത്തിൽ പാർട്ടി നിലപാടാണ് ശരിയെന്ന് ബേബി പറഞ്ഞു. കേസിൽ സർക്കാർ വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. മഹിജ സംഭവത്തെ കുറിച്ച് പറഞ്ഞത് വൈകാരിക തലത്തിൽ നിന്നാണെന്നും ബേബി വ്യക്തമാക്കി.
ജിഷ്ണുവിന്‍റെ അമ്മ മഹിജയുടെ നേരെ പൊലീസ് നടത്തിയത് പരാക്രമമാണെന്ന് കഴിഞ്ഞ ദിവസം എം.എ ബേബി പ്രതികരിച്ചിരുന്നു. കേരളത്തിലെ ഇടത് സർക്കാറിന്‍റെ പൊലീസ് നയം മനസിലാക്കാത്തവർ ആണ് പരാക്രമം നടത്തിയത്. തെറ്റുകാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി വേണമെന്നും ബേബി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പി.ബി അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ബേബിയുടെ നിലപാട് തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.