Posted On
date_range Updated On
date_range ജിഷ്ണു കേസിൽ രണ്ട് പ്രതികളുടെ അറസ്റ്റ് ഹൈകോടതി തടഞ്ഞു
കൊച്ചി: ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലുള്ള രണ്ട് പ്രതികളുടെ അറസ്റ്റ് ഹൈകോടതി തടഞ്ഞു. നാലും അഞ്ചും പ്രതികളായ അസി. പ്രഫ. സി.പി. പ്രവീണ്‍, പരീക്ഷാ സെല്‍ അംഗം ദിപിന്‍ എന്നിവരുടെ അറസ്റ്റാണ് തടഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇതിനിടെ, കോയമ്പത്തൂരിൽ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്‍റെ ഭാര്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് ഹരജി നൽകി. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കെ അറസ്റ്റ് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
നാലും അഞ്ചും പ്രതികള്‍ പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്നും കോടതിയുടെ ഉത്തരവ് വരുന്നവരെ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷന്‍ ഹൈകോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.