കുറ്റ്യാടി ഗോൾഡ് പാലസ്​ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്​: ബാങ്ക്​ അക്കൗണ്ടും മരവിപ്പിച്ചു

കുറ്റ്യാടി: കോടികൾ വിലമതിക്കുന്ന പൊന്നും പണവും നിക്ഷേപമായി സീകരിച്ച്​ അടച്ചു പൂട്ടിയ കുറ്റ്യാടി േഗാൾഡ് പാലസ്​ ജ്വല്ലറിയുടെ പേരിലുള്ള ബാങ്ക്​ അക്കൗണ്ട്​ പൊലീസ്​ മരവിച്ചിച്ചു.കുറ്റ്യാടി എസ്​.ബി.െഎ ബ്രാഞ്ചിലെ അക്കൗണ്ടാണ്​ മരവിപ്പിച്ചതെന്ന്​ കേസ്​ അന്വേഷിക്കുന്ന കുറ്റ്യാടി സി.െഎ ടി.പി. ഫർഷാദ്​ പറഞ്ഞു.

അറസ്​റ്റിലായ മാനേജിങ്​ പാർട്​ണർ സബീറി‍െൻറ കുറ്റ്യാടിയിലെ മൂന്നു​ ബാങ്കുകളിലുള്ള അക്കൗണ്ടുകൾ നേരത്തെ മരവിപ്പിച്ചിരുന്നു. നിക്ഷേപകരുടെ രേഖകളിൽ ഒപ്പുവെച്ച മാനേജിങ്​ പാർട്​ണർ സബീർ, അവർക്ക്​ പണം സ്വീകരിച്ചതിന്​ ഇൗടായി തീയതി രേഖപ്പെടുത്താത്ത ചെക്കുകൾ നൽകിയിരുന്നു. മാനേജിങ്​ പാർട്​ണർ എന്ന നിലയിൽ സബീർ തന്നെയാണ്​ ജ്വല്ലറിയുടെ ചെക്കുകളിലും ഒപ്പുവെച്ചിരിക്കുന്നത്​.

ചെക്ക്​ നമ്പറും എഗ്രിമെൻറിൽ രേഖപ്പെടുത്തിയതു​ കാണാം. ബിസിനസ്​ പങ്കാളിയെന്ന നിലയിലാണ്​ നിക്ഷേപങ്ങൾ സ്വീകരിച്ചിരിക്കുന്നത്​. ഇത്തരം 250ഓളം പരാതികളാണ്​ കുറ്റ്യാടി െപാലീസിൽ ലഭിച്ചത്​. പരാതികളെ അടിസ്​ഥാനമാക്കി ഇതുവരെ അഞ്ച്ു കേസുകളെടുത്തിട്ടുണ്ട്​​.

മരവിപ്പിച്ച അക്കൗണ്ടുകളിൽ വൻതുകകളൊന്നും ഇല്ലെന്നാണ്​ പൊലീസ്​ പറയുന്നത്​. പൂട്ടിയിട്ടിരിക്കുന്ന കുറ്റ്യാടിയിലെ ജ്വല്ലറി കസ്​റ്റഡിയിലുള്ള സബീറി‍െൻറ സാന്നിധ്യത്തൽ ശനിയാഴ്​ച പൊലീസ്​ തുറന്നു പരിശോധിക്കും. സബീറിനെ റൂറൽ എസ്​.പിയും നാദാപുരം ഡിവൈ.എസ്​.പിയും ചോദ്യം ചെയ്​തിരുന്നു.

നിക്ഷേപവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ജ്വല്ലറിയുടെ മറ്റ്​ ഉടമകളും പങ്കാളികളാണ്​ എന്നാണത്രെ പറഞ്ഞത്​. നേരത്തെ ഒരു ഷെയർ ഉടമ മറ്റൊരു ജ്വല്ലറി തുടങ്ങാനായി നിക്ഷേപം പിൻവലിച്ചതാണ് ജ്വല്ലറിയുടെ പ്രവർത്തനം അവതാളത്തിലാക്കിയതെന്നു പറഞ്ഞതായി അറിയുന്നു. കേസിൽ ആദ്യ ഘട്ടത്തിൽ നാലുപേരെ പ്രതിചേർത്തിട്ടുണ്ടെങ്കിലും ഒരാളെ മാത്രമാണ്​ അറസ്​റ്റ്​ ചെയ്​തത്​. 

Tags:    
News Summary - jewellery Bank account also frozen in Kuttyadi Gold Palace jewellery Investment Fraud Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.