ജെ.ഇ.ഇ പരീക്ഷ: ഏപ്രിൽ 18, 20 തീയതികളിലെ പ്ലസ്​ ടു പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈംടേബിളിൽ മാറ്റംവരുത്തി. ജെ.ഇ.ഇ മെയിൻ പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ്​ പരീക്ഷ തീയതികൾ പുനഃക്രമീകരിച്ചത്​. ഏപ്രിൽ 18ന്​ നടത്താനിരുന്ന പാർട്ട്​ ഒന്ന്​ ഇംഗ്ലീഷ്​ പരീക്ഷ ഏപ്രിൽ 23ലേക്ക്​ മാറ്റി.

ഏപ്രിൽ 20ന്​ നടത്താനിരുന്ന ഫിസിക്സ്​, ഇക്കണോമിക്സ്​ പരീക്ഷകൾ ഏപ്രിൽ 26ലേക്കും മാറ്റി​. പരീക്ഷ സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്ന്​ പരീക്ഷ സെക്രട്ടറി അറിയിച്ചു. പരീക്ഷ തീയതികൾ മാറ്റി​യതോടെ ഏപ്രിൽ 22ന്​ അവസാനിക്കാനിരുന്ന പ്ലസ്​ ടു പരീക്ഷ 26നായിരിക്കും അവസാനിക്കുക.

Tags:    
News Summary - JEE Exam: The Plus Two exams on April 18 and 20 have been postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.