Posted On
date_range Updated On
date_range ജെസ്നക്കായി ഉൗർജിത അന്വേഷണം, ലക്ഷം ഫോൺകോൾ പരിശോധിച്ചു
തിരുവനന്തപുരം: ജെസ്ന മരിയ ജയിംസിെൻറ തിരോധാനം സംബന്ധിച്ച് സൈബർ വിദഗ്ധരും വനിതാ സി.െഎയും അടക്കം 15 അംഗ സംഘം തിരുവനന്തപുരം റേഞ്ച് െഎ.ജിയുടെ നേതൃത്വത്തിൽ ഉൗർജിതമായി അന്വേഷിക്കുകയാണെന്ന് പി.സി. ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
അന്വേഷണവുമായി ബന്ധപ്പെട്ട് പി.സി. ജോർജ് മുന്നോട്ടു െവച്ച നിർദേശങ്ങളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു ലക്ഷത്തോളം ഫോണ്‍കോൾ പരിശോധിച്ചു. എല്ലാ സംസ്ഥാനത്തെയും പത്രങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് നൽകി. ബംഗളൂരു, മൈസൂരു, വേളാങ്കണ്ണി, തിരുപ്പൂര്‍, കാഞ്ചീപുരം എന്നീ സ്ഥലങ്ങളിലും അന്വേഷണത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.