Posted On
date_range Updated On
date_range ജസ്നയുടെ തിരോധാനം: ഫോണ്‍ വിശദാംശങ്ങള്‍ പൊലീസ് വീണ്ടെടുത്തു
കോട്ടയം: കാണാതായ പത്തനംതിട്ട സ്വദേശിനി ജസ്നയുടെ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസ് വീണ്ടെടുത്തു. ഫോണിലെ സന്ദേശങ്ങളും കോള്‍ വിവരങ്ങളുമാണ് വീണ്ടെടുത്തത്. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന.
ഒരു സുഹൃത്തുമായി ആയിരത്തിലധികം തവണ ജസ്ന ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പന്ത്രണ്ടോളം സ്ഥലങ്ങളില്‍ പൊലീസ് വിവര ശേഖര പെട്ടി സ്ഥാപിച്ചിരുന്നു. ഇതില്‍ നിന്നും ലഭിച്ച വിവരങ്ങളും പരിശോധിക്കുകയാണ്.
അതിനിടെ ജസ്നയുടെ പിതാവിന്‍റെ കണ്‍സ്ട്രക്ഷന്‍ കമ്പനി നിര്‍മിക്കുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.