മെഡിക്കൽ കോഴ: റിപ്പോർട്ട്​ ചോർത്തിയ കുലംകുത്തികളെ കരുതിയിരിക്കണമെന്ന്​ ​ ജന്മഭൂമി

തിരുവനന്തപുരം: മെഡിക്കൽ കോഴയിൽ ബി.ജെ.പി ഉത്തരമില്ലാതെ നിൽക്കു​േമ്പാൾ കുലംകുത്തിക​െള കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പാർട്ടി മുഖപ്പത്രം. എഡിറ്റോറിയൽ പേജിൽ റസിഡൻറ്​ എഡിറ്റർ കെ. കുഞ്ഞിക്കണ്ണൻ എഴുതിയ മറുപുറം എന്ന ലേഖനത്തിലാണ്​ മുന്നറിയിപ്പ്​. 

ബി.ജെ.പിക്ക്​ അവമതിപ്പുണ്ടാക്കിയ റിപ്പോർട്ട്​ ചോർത്തി നൽകിയ കുലം കുത്തികളെ കരുതിയിരിക്കണമെന്നാണ്​ ലേഖനത്തിൽ മുന്നറിയിപ്പ്​ നൽകുന്നത്​. കമ്മീഷൻ അംഗത്തി​​​െൻറ വ്യക്​തിഗത ഇ^​െമയിലിൽ നിന്ന്​ ഒരു ഹോട്ടലിലെ ഇ^മെയി​ലിലേക്ക്​ റിപ്പോർട്ട്​ അയച്ചത്​ എന്തിനാണ്​ എന്ന്​ ചോദിക്കുന്ന ലേഖനം ആരായാലും കുലം കുത്തി ​േ​ദ്രാഹിയാണെന്നും പറയുന്നു. 

അഴിമതി​െയ കുറച്ച്​ എൻ.​െഎ.എ അന്വേഷിക്കണമെന്നും ലേഖനം ആവശ്യ​െപ്പടുന്നു. സംസ്​ഥാന സർക്കാർ വിജിലൻസ്​ അന്വേഷണം പ്രഖ്യപിച്ചിട്ടുണ്ട്​. അത്​ നിഷ്​പക്ഷമാകില്ല. ആ അന്വേഷണം നടന്നോ​​െട്ട. എന്നാൽ സംസ്​ഥാനത്തിന്​ പുറത്തുള്ളവർക്കും കേസുമായി ബന്ധമു​െണ്ടന്നതിനൽ എൻ.​െഎ.എ അന്വേഷിക്കണമെന്നുമാണ്​ ലേഖനത്തിൽ ആവശ്യപ്പെടുന്നത്​. 
 

Tags:    
News Summary - janmabhumi warns them, who leak report -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.